Mon, May 25, 2026
29 C
Dubai

വാച്ചർ രാജന്റെ തിരോധാനം; അഗളി പോലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് വനം മന്ത്രി

പാലക്കാട്: സൈലന്റ് വാലിയിലെ സൈരന്ധ്രി വനത്തിൽ കാണാതായ വാച്ചർ രാജനായി പ്രത്യേക സംഘം അന്വേഷിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. അഗളി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുക. വനംവകുപ്പിന്റെ തിരച്ചിലിലും അന്വേഷണത്തിലും...

അതിതീവ്ര മഴ; എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്

തിരുവനന്തപുരം: എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് റെഡ് അലർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചേക്കും. ഓറഞ്ച് അലർട് മെയ്...

ചരിത്രം നോക്കേണ്ടതില്ല; തൃക്കാക്കരയിൽ ജയം അസാധ്യമല്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: തൃക്കാക്കര മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ടെന്നും, അട്ടിമറിക്കാൻ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കരയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്തിന്റെ ജയം അസാധ്യമല്ല. ശക്‌തമായ പ്രവർത്തനം വഴി എതിരാളികളുടെ കുത്തക മണ്ഡലം പിടിച്ചെടുത്ത രീതി...

കാലവർഷത്തിന് മുന്നേ സംസ്‌ഥാനത്ത്‌ മഴ ശക്‌തം; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ ശക്‌തമായി. കാലവർഷത്തിന് മുന്നോടിയായാണ് കേരളത്തിൽ മഴ സജീവമായത്. പത്ത് ജില്ലകളിൽ ആണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകുന്നത്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

പൊതുവേദിയിൽ വിദ്യാർഥിനിയെ അപമാനിച്ച സംഭവം; ന്യായീകരിച്ച് സമസ്‌ത

കോഴിക്കോട്: പൊതുവേദിയില്‍ വിദ്യാർഥിനിയെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ന്യായീകരണവുമായി സമസ്‌ത. വിവാദ നടപടിയെ പൂർണമായും ന്യായീകരിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തി. പെൺകുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കരുതിയാണ് മാറ്റിനിർത്തിയത്. അപമാനിക്കാനാണ് ഉദ്ദേശമെങ്കിൽ...

സംസ്‌ഥാനത്ത് മദ്യവില വർധന പരിഗണനയിൽ; എക്‌സൈസ്‌ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യവില കൂട്ടേണ്ടി വരുമെന്നത് വസ്‌തുതയാണെന്നും, ഇക്കാര്യം പരിഗണനയിൽ ഉണ്ടെന്നും വ്യക്‌തമാക്കി എക്‌സൈസ്‌ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തന്നെ...

അനധികൃതമായി സൂക്ഷിച്ച 100 കിലോ ചന്ദനത്തടികൾ കൊച്ചിയിൽ പിടികൂടി

എറണാകുളം: ജില്ലയിലെ കൊച്ചി പനമ്പിള്ളി നഗറിൽ നിന്നും 100 കിലോ ചന്ദനത്തടികൾ പിടികൂടി വനവകുപ്പ് ഉദ്യോഗസ്‌ഥർ. വിൽക്കാൻ പാകമാക്കിയ നിലയിലാണ് ചന്ദനത്തടികൾ പിടികൂടിയത്. പനമ്പിള്ളി നഗറിലുള്ള വാടകവീട്ടിൽ നിന്നുമാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനത്തടികൾ...

ശ്രീനിവാസൻ വധം; ആയുധങ്ങൾ കൊണ്ടുപോയ കാർ കണ്ടെത്തി

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊലപാതകത്തില്‍ ആയുധങ്ങള്‍ കൊണ്ടുപോയ കാര്‍ കണ്ടെത്തി. പട്ടാമ്പി സ്വദേശി നാസറിന്റെ ഉടമസ്‌ഥതയിലുള്ള കാറാണ് കണ്ടെത്തിയത്. എന്നാൽ കാര്‍ ഓടിച്ച പ്രതി ഒളിവിലാണ്. നാസറിന്റെ ബന്ധുവീടിന്റെ പുറകില്‍ ഒളിപ്പിച്ച...
- Advertisement -