ഇരുട്ടടി തുടരുന്നു; പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി
കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഡീസലിന് അടുത്തിടെയുള്ള ഏറ്റവും വലിയ വർധനവാണിത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്...
കണ്ണൂരിൽ മർദ്ദനമേറ്റ കുഞ്ഞിന്റെ ചികിൽസ സര്‍ക്കാര്‍ ഏറ്റെടുക്കും; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കണ്ണൂര്‍ കേളകത്ത് രണ്ടാനച്ഛന്റെ മർദ്ദനത്തിൽ പരിക്കേറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഒരു വയസുകാരിയുടെ ചികിൽസയും അനുബന്ധ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആവശ്യമെങ്കില്‍ കുട്ടിയുടെ...
എംപിക്കെതിരെ വധഭീഷണി: നിശബ്‌ദയാക്കാമെന്ന് കരുതേണ്ട; കെ സുധാകരൻ
കൊച്ചി: രമ്യ ഹരിദാസിനെതിരെ വധഭീഷണിയെന്ന ആരോപണത്തിൽ സിപിഎമ്മിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഎമ്മിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. രമ്യാ ഹരിദാസിനെ നിശബ്‌ദയാക്കാമെന്ന് കരുതേണ്ട. പോലീസ് കൃത്യമായി അന്വേഷിച്ച് നടപടി എടുക്കണമെന്ന്...
തൃശൂരിലെ വീട്ടിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി
തൃശൂർ: മനക്കോടിയിലെ വീട്ടിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. സരോജിനി രാമകൃഷ്‌ണൻ (64) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നാണ് സൂചന. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സരോജിനിയുടെ...
രമ്യ ഹരിദാസിനെതിരെ വധഭീഷണി; ആരോപണം നിഷേധിച്ച് സിപിഐഎം
പാലക്കാട്: രമ്യ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണം നിഷേധിച്ച് സിപിഐഎം ആലത്തൂർ പ്രാദേശിക നേതൃത്വം. ഇത്തരം പരാതികള്‍ എംപിയുടെ സ്‌ഥിരം രീതിയാണെന്നും സിപിഐഎം ആരോപിച്ചു. വധഭീഷണി മുഴക്കിയിട്ടില്ലെന്നും സംഭവത്തിന്റെ ദൃശ്യം പുറത്തുവിടാന്‍...
ഇന്ധനവില വർധന; പ്രക്ഷോഭ പരിപാടികളുമായി ഇടത് പാർട്ടികൾ
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ധനവില വർധനയിൽ പ്രതിഷേധം അറിയിച്ച് രണ്ടാഴ്‌ച നീളുന്ന പ്രക്ഷോഭ പരിപാടികൾക്ക് ആഹ്വാനം ചെയ്‌ത് ഇടത് പാർട്ടികൾ. കോവിഡ് പ്രതിസന്ധിക്കൊപ്പം ഇന്ധനവില വർധനയും ജനങ്ങൾക്ക് തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം...
ആലത്തൂരിൽ കയറിയാൽ കാലുവെട്ടുമെന്ന് സിപിഎമ്മിന്റെ ഭീഷണി; തളർത്താനാവില്ലെന്ന് രമ്യാ ഹരിദാസ്
പാലക്കാട്: ആലത്തൂർ എംപി രമ്യാ ഹരിദാസിന് നേരെ വധഭീക്ഷണിയെന്ന് പരാതി. ആലത്തൂരിലെ സിപിഎം പ്രവർത്തകർക്ക് എതിരെയാണ് എംപി പരാതി നൽകിയിരിക്കുന്നത്. മുൻ പഞ്ചായത്ത് പ്രസിഡണ്ട് നാസർ ഉൾപ്പടെയുള്ളവർക്ക് എതിരെയാണ് പരാതി. തന്നെ റോഡിൽ...
രോഗബാധ 11,584, പോസിറ്റിവിറ്റി 12.24%, മരണം 206
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 94,677 ആണ്. ഇതിൽ രോഗബാധ 11,584 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 17,856 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 206 പേർക്കാണ്....








































