തൃശൂരിലെ വീട്ടിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

By News Desk, Malabar News
death
Representational Image

തൃശൂർ: മനക്കോടിയിലെ വീട്ടിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. സരോജിനി രാമകൃഷ്‌ണൻ (64) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നാണ് സൂചന. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സരോജിനിയുടെ മൃതദേഹം കണ്ടെത്തിയത്.

വീട്ടിൽ സരോജിനിയും ഭർത്താവും മാത്രമാണ് താമസിച്ചിരുന്നത്. ഭർത്താവ് മനസികാസ്വാസ്‌ഥ്യമുള്ള വ്യക്‌തിയാണ്‌. ഇവരുടെ മകൻ ജില്ലക്ക് പുറത്ത് ജോലി ചെയ്യുന്നതിനാൽ ആഴ്‌ചയിൽ ഒരിക്കലാണ് വീട്ടിൽ എത്തിയിരുന്നത്. അതുകൊണ്ട് തന്നെ മരണം പുറത്തറിഞ്ഞിരുന്നില്ല.

വാടകക്ക് താമസിച്ചിരുന്നതിനാൽ അയൽക്കാരുമായും ഇവർക്ക് അധികം ബന്ധമുണ്ടായിരുന്നില്ല. ഇതിനാലാണ് മരണവിവരം പുറത്തറിയാൻ വൈകിയത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. മരണകാരണം എന്താണെന്ന് വ്യക്‌തമല്ല. അന്തിക്കാട് പോലീസ് സ്‌ഥലത്തെത്തി ഇൻക്വസ്‌റ്റ്‌ നടപടികൾ പൂർത്തിയാക്കി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Also Read: ആലത്തൂരിൽ കയറിയാൽ കാലുവെട്ടുമെന്ന് സിപിഎമ്മിന്റെ ഭീഷണി; തളർത്താനാവില്ലെന്ന് രമ്യാ ഹരിദാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE