പ്രവാസികളുടെ വാക്സിനേഷൻ; ഒടിപി ലഭിക്കുന്നതിലെ പ്രശ്നം ഉടൻ പരിഹരിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്തേക്ക് പോകുന്നവർക്ക് പ്രത്യേക വാക്സിൻ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഒടിപി ലഭിക്കുന്നതിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറുകളിലേക്ക് മാത്രം ഒടിപി ലഭിക്കുന്ന സാഹചര്യമുണ്ട്....
ന്യൂനപക്ഷങ്ങൾക്ക് തുല്യനീതി ഉറപ്പാക്കി സർക്കാർ നിയമം കൊണ്ടുവരണം; കെസിബിസി
കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധി വന്ന സാഹചര്യത്തിൽ, ന്യൂനപക്ഷങ്ങൾക്ക് തുല്യ നീതി ഉറപ്പാക്കുന്നതിന് നിയമ നിർമ്മാണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് കെസിബിസി (കേരളാ കത്തോലിക്കാ ബിഷപ്പ് കൗൺസിൽ)....
വാക്സിനേഷൻ; വിദേശത്ത് പോകുന്നവര്‍ അറിയേണ്ടതെല്ലാം; സംശയങ്ങളും മറുപടിയും
തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് വാക്സിനേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നൽകി ആരോഗ്യവകുപ്പ്. വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന് 4 മുതല്‍ 6 ആഴ്ചക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ്...
ബാങ്കുകൾ അഞ്ച് മണി വരെ; സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് മണിവരെ തുറക്കാം. ജൂൺ 1, 3, 5, 8 തീയതികൾ ബാങ്കുകൾക്കും...
രോഗബാധ 23,513, പോസിറ്റിവിറ്റി 16.59%, മരണം 198
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,41,759 ആണ്. ഇതിൽ രോഗബാധ 23,513 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 28,100 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 198 പേർക്കാണ്....
‘കൊടകര കുഴൽപ്പണ കേസുമായി ബന്ധമില്ല’; ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി
കൊച്ചി: കൊടകര കുഴൽപ്പണ കേസുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് അന്വേഷണ സംഘത്തിന് മൊഴി നൽകി. പണം കൊണ്ടുവന്ന ധർമ്മരാജനുമായി നിരന്തരബന്ധം പുലർത്തിയിരുന്നു. ധർമ്മരാജനെ ഫോണിൽ വിളിച്ചത് സംഘടനാപരമായ...
അനര്‍ഹർ ഒരു മാസത്തിനകം ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ തിരികെ നൽകണം; ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: അനര്‍ഹരായവര്‍ക്ക് ഒരു മാസത്തിനകം ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്പിക്കാമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ഇതില്‍ ശിക്ഷാനടപടികള്‍ ഉണ്ടാകില്ല. റേഷന്‍ കടകളിലെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുതിര്‍ന്ന പൗരൻമാര്ക്കും...
മുഖ്യമന്ത്രിയുടെ ആശംസാ കാർഡുകൾ വീടുകളിലെത്തിക്കണം; ഉത്തരവിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ
തിരുവനന്തപുരം: ഒന്നാം ക്ളാസ് വിദ്യാർഥികൾക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാ കാർഡുകൾ വീടുകളിലെത്തി കൊടുക്കണമെന്ന സർക്കാർ ഉത്തരവ് വിവാദത്തിൽ. കോവിഡ് കാലത്ത് അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതാണ് ഉത്തരവെന്നാണ് പ്രതിപക്ഷ സംഘടനകളുടെ പരാതി.
ഒന്നാം ക്ളാസുകാരെ സ്വാഗതം ചെയ്തു കൊണ്ടുള്ളതാണ്...








































