കോവിഡ് രൂക്ഷം; ജൂണിലെ പരീക്ഷകളും മാറ്റിവച്ച് പിഎസ്‌സി
തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിയതായി അറിയിച്ച് പിഎസ്‌സി. ജൂണിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചതായാണ് പിഎസ്‌സി ഇപ്പോൾ വ്യക്‌തമാക്കിയത്.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ മെയ് മാസത്തിൽ...
ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യരുത്; തിരുവനന്തപുരം ജില്ലാ കളക്‌ടർ
തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് തലസ്‌ഥാനത്ത് ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗണിൽ ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്ന നിർദ്ദേശവുമായി ജില്ലാ കളക്‌ടർ. അവശ്യ സാധനങ്ങളും മറ്റും വാങ്ങുന്നതിന് അടുത്തുള്ള കടകളിൽ പോകണമെന്നും, അടിയന്തിര സാഹചര്യങ്ങളിൽ...
ഒഡീഷയിൽ നിന്നെത്തിയ മെഡിക്കൽ ഓക്‌സിജൻ കേരളത്തിലെ വിവിധ ജില്ലകളിലേക്ക്
തിരുവനന്തപുരം: ഒഡീഷയിൽ നിന്നെത്തിയ മെഡിക്കൽ ഓക്‌സിജൻ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് അയച്ചുതുടങ്ങി. എട്ട് ടാങ്കറുകള്‍ ആണ് ഇന്ന് രാവിലെ ലോഡിങ് പൂര്‍ത്തിയാക്കി പുറപ്പെട്ടിരിക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം അടക്കമുള്ള മെഡിക്കല്‍ കോളജുകളിലേക്കാണ് മെഡിക്കല്‍ ഓക്‌സിജന്‍...
സത്യവാങ്‌മൂലം ഇല്ല; ബൈക്ക് പോലീസ് പിടിച്ചെടുത്തു; നടന്നുപോയ ഹൃദ്രോഗി കുഴഞ്ഞുവീണ് മരിച്ചു
കിളിമാനൂർ: സത്യവാങ്‌മൂലം ഇല്ലാത്തതിനാൽ പോലീസ് ബൈക്ക് പിടിച്ചെടുത്തതിനെ തുടർന്ന് നടന്ന് വീട്ടിലെത്തിയ 56കാരൻ കുഴഞ്ഞുവീണ് മരിച്ചു. നഗരൂർ കടവിലെ കൊടിവിള വീട്ടിൽ സുനിൽകുമാർ ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്ന വ്യക്‌തിയാണ് സുനിൽകുമാർ.
ശനിയാഴ്‌ച...
വെന്റിലേറ്റർ കിട്ടിയില്ല; മലപ്പുറത്ത് കോവിഡ് രോഗി മരിച്ചതായി പരാതി
മലപ്പുറം : ജില്ലയിൽ വെന്റിലേറ്റർ കിട്ടാത്തതിനെ തുടർന്ന് കോവിഡ് രോഗി മരിച്ചതായി പരാതി. മലപ്പുറം പറവത്തൂർ സ്വദേശിനിയായ ഫാത്തിമ(63)യാണ് മരിച്ചത്. കോവിഡ് ബാധിതയായി ചികിൽസയിൽ കഴിഞ്ഞിരുന്ന ഫാത്തിമയെ വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചെങ്കിലും...
കാനറ ബാങ്കിലെ കോടികളുടെ തട്ടിപ്പ്; ഒളിവിലായിരുന്ന കാഷ്യർ പിടിയിൽ
ബെംഗളൂരു: പത്തനംതിട്ട കാനറ ബാങ്ക് ശാഖയിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ കാഷ്യർ പിടിയിൽ. കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അക്കൗണ്ടിൽ തിരിമറി നടത്തി...
ടൗട്ടെ ഗുജറാത്ത് തീരത്തേക്ക്; കേരളത്തിൽ ഇന്നും മഴ കനക്കും; ജാഗ്രത
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ഇന്നും കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരും. നിലവിൽ മുംബൈക്ക് 220 കിലോ മീറ്റർ അകലെയാണ് ചുഴലിക്കാറ്റ്.
കർണാടക, ഗോവ,...
കോവിഡ് ബാധിച്ച നഴ്‌സിനെ ആശുപത്രിയിൽ നിന്നും ഇറക്കിവിട്ടു; പരാതിയുമായി ബന്ധുക്കൾ
ആലപ്പുഴ : സംസ്‌ഥാനത്ത് ഡ്യൂട്ടിക്കിടെ കോവിഡ് ബാധിതയായ നഴ്‌സിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇറക്കി വിട്ടതായി പരാതി. ആശുപത്രിയിൽ നിന്നും ഇറക്കിവിട്ട നഴ്‌സിനെ വീട്ടുകാർ എത്തിയാണ് കോവിഡ് ഫസ്‌റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയത്....








































