നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അർജുന് വധശിക്ഷ
വയനാട്: പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുന് വധശിക്ഷ. വയനാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2021ലാണ് വയനാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. നെല്ലിയമ്പത്തെ പത്‌മാലയത്തിൽ കേശവൻ...
സംസ്‌ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല; മന്ത്രി കെ കൃഷ്‌ണൻകുട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല. അമിത ഉപയോഗം മൂലം സംഭവിക്കുന്നതാണ്. വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം. ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും...
വെള്ളാനിക്കര ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാർ മരിച്ച നിലയിൽ; ദുരൂഹത
തൃശൂർ: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്റണി എന്നിവരാണ് മരിച്ചത്. ആന്റണിയെ കൊലപ്പെടുത്തി അരവിന്ദാക്ഷൻ ആത്‍മഹത്യ ചെയ്‌തതാണെന്നാണ് പ്രാഥമിക നിഗമനം....
പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയത് രാഷ്‌ട്രീയ ചർച്ചയല്ല; ഇപി ജയരാജൻ
തിരുവനന്തപുരം: പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയത് രാഷ്‌ട്രീയ ചർച്ചയല്ലെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തനിക്ക് നേരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ ആസൂത്രിതമായിട്ടുള്ള എന്തോ പദ്ധതിയുണ്ട്. ശോഭ സുരേന്ദ്രനെ കണ്ടിട്ടില്ലെന്നും ഇപി ജയരാജൻ വ്യക്‌തമാക്കി....
മുതലപ്പൊഴിയിൽ വീണ്ടും അപകടം; മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം മരണം. മീൻപിടിത്ത വള്ളം മറിഞ്ഞ് കാണാതായ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ജോണിന്റെ (50) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്.
മൽസ്യബന്ധനത്തിന് പോകുന്നതിനിടെ...
ഉഷ്‌ണതരംഗ മുന്നറിയിപ്പ്; അങ്കണവാടികൾക്ക് ഒരാഴ്‌ചത്തേക്ക് അവധി
തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയർന്നതിനാലും, വിവിധ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിന്റെയും പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്‌ചത്തേയ്‌ക്ക് നിർത്തിവെക്കാൻ വനിതാ ശിശുവികസന വകുപ്പ് തീരുമാനിച്ചു.
ഉഷ്‌ണതരംഗത്തിന്റെ പശ്‌ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ...
കെഎസ്ആർടിസി ഡ്രൈവറുമായി തർക്കം; സച്ചിൻ ദേവ് എംഎൽഎ നാളെ ഗതാഗതമന്ത്രിക്ക് പരാതി നൽകും
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായി നടത്തിയ വാക്ക്പോര് പുതിയ തലത്തിലേക്ക്. ഡ്രൈവർ എൽഎച്ച് യാദവിനെതിരെ ഗതാഗതമന്ത്രി ഗണേഷ് കുമാറിന് സച്ചിൻ ദേവ് എംഎൽഎ...
ചീട്ടുകളിക്കിടെ തർക്കം; യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി
കോട്ടയം: ചീട്ടുകളിക്കിടെ ഉണ്ടായ തർക്കത്തിനിടെ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (26) ആണ് മരിച്ചത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ഒരു സ്‌ത്രീക്ക്...









































