Thu, Oct 1, 2026
33 C
Dubai

കൈക്കൂലി കേസ്; എംജി സർവകലാശാല ജീവനക്കാരിയെ കോടതിയിൽ ഹാജരാക്കും

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എംജി സർവകലാശാല ഉദ്യോഗസ്‌ഥയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി കാമ്പസിലെ സെക്ഷൻ അസിസ്‌റ്റന്റ് സിജെ എൽസിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് ഹാജരാക്കുക. എൽസിയുടെ ബാങ്ക്...

അട്ടപ്പാടി മധു കേസ്; വിചാരണ വൈകിച്ചത് പോലീസെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ

പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിനിരയായി അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ നിലപാട് വ്യക്‌തമാക്കി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ. സിസിടിവി ദൃശ്യങ്ങൾ അടക്കമുളള ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് കൈമാറാൻ പോലീസ് കാലതാമസം വരുത്തിയതാണ് വിചാരണ...

പാർലമെന്റ് ബജറ്റ് സമ്മേളനം നാളെ; പെഗാസസ് ആയുധമാക്കി പ്രതിപക്ഷം

ന്യൂഡെൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് ആരംഭമാകും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷൻ ഫെബ്രുവരി 11 വരെ നീണ്ടുനിൽക്കും. സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാർച്ച്...

ഇന്ത്യ-ഇസ്രയേൽ ബന്ധം സുദൃഢമെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: ഇന്ത്യ-ഇസ്രയേൽ ബന്ധം സുദൃഢമായി മുന്നോട്ടു കൊണ്ടുപോകാൻ ഇതിലും നല്ല സമയമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്‌പര സഹകരണം ഇരുരാജ്യങ്ങളുടെയും വളർച്ചയിൽ നിർണായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ഇസ്രായേൽ നയതന്ത്രബന്ധം 30 വർഷങ്ങൾ തികച്ചതിന്റെ ഭാഗമായി...

ലോകായുക്‌ത; വിശദീകരണം ഉടൻ, നിലപാടിലുറച്ച് സർക്കാർ

തിരുവനന്തപുരം: ലോകായുക്‌ത നിയമഭേദഗതി സംബന്ധിച്ച് സർക്കാർ ഉടൻ തന്നെ ഗവർണർക്ക് വിശദീകരണം നൽകിയേക്കും. നിലവിലെ ലോകായുക്‌ത നിയമം ഭരണഘടനാ വിരുദ്ധവും സ്വാഭാവിക നീതി നിഷേധവുമാണെന്ന അഭിപ്രായം സർക്കാർ രേഖാമൂലം നൽകും. നിയമഭേദഗതിക്ക് പ്രസിഡണ്ടിന്റെ...

ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ് മാത്രം; നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ലോക്ക്‌ഡൗൺ സമാന നിയന്ത്രണങ്ങൾ. അനാവശ്യ യാത്രകൾ തടയാനുള്ള പരിശോധന പോലീസ് റോഡുകളിൽ ആരംഭിച്ചു. അവശ്യ സർവീസുകളുമായി ബന്ധപ്പെടുന്നവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. മുൻകൂട്ടി നിശ്‌ചയിച്ച സ്വകാര്യ ചടങ്ങുകളിൽ...

വാരാന്ത്യ ലോക്ക്ഡൗൺ; വാളയാറിൽ കർശന പരിശോധന നടത്താൻ പോലീസ്

പാലക്കാട്: കേരളത്തിൽ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉള്ളതിനാൽ വാളയാര്‍ അതിര്‍ത്തിയിൽ കേരള പോലീസ് കര്‍ശന പരിശോധന നടത്തും. തമിഴ്‌നാട്ടിലെ വാരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കിയതോടെ കേരളത്തിലേക്ക് കൂടുതൽ പേരെത്താൻ സാധ്യയുണ്ട്. ഇത് കണക്കിലെടുത്താണ്...

കോവിഡ് മാനദണ്ഡം ലംഘിച്ച് കോഴിക്കോട് യൂത്ത് ലീഗ് യോഗം

കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ച് കോഴിക്കോട് യൂത്ത് ലീഗ് യോഗം. കോഴിക്കോട്ടെ സംസ്‌ഥാന കമ്മിറ്റി ഓഫിസിലാണ് യോഗം നടന്നത്. യോഗത്തില്‍ നേതാക്കളടക്കം നൂറോളം പേരാണ് പങ്കെടുത്തത്. യൂത്ത് ലീഗ് സംസ്‌ഥാന ക്യാംപിന്റെ ഭാഗമായി സംഘടിപ്പിച്ച...
- Advertisement -