തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു. അഴിക്കോട് സ്വദേശി മാലിക്കിനെയാണ് ആക്രമിച്ചത്. തലക്കും, നെഞ്ചിനും പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
സുനീർ, സുൽഫിർ എന്നിവർ ചേർന്നാണ് മാലിക്കിനെ...
പഞ്ചാബിലെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയെ ജനങ്ങൾ തീരുമാനിക്കും; സിദ്ദു
അമൃത്‌സർ: പഞ്ചാബില്‍ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയെ ജനങ്ങളാണ് തീരുമാനിക്കുകയെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി ആരാണെന്ന് ഹൈക്കമാന്‍ഡ് ഇനിയും പ്രഖ്യാപിച്ചിട്ടില്ലെന്ന കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാഗ്ഗറിന്റെ പ്രസ്‌താവനക്ക് മറുപടി...
ഇന്ന് കൊമ്പൻമാർ കളത്തിൽ; എതിരാളി ഒഡിഷ എഫ്‌സി
പനാജി: ഐഎസ്എല്ലില്‍ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ. വൈകീട്ട് ഏഴരയ്‌ക്ക് തുടങ്ങുന്ന മൽസരത്തിൽഒഡിഷ എഫ്‍സിയെയാണ് നേരിടുക. 10 കളിയിൽ 17 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്‌ഥാനത്താണ് കേരള ബ്ളാസ്‌റ്റേഴ്‌സ്. ഒഡിഷ 9 കളിയില്‍...
തിരുവനന്തപുരം ഫാർമസി കോളേജിൽ 40 വിദ്യാർഥികൾക്ക് കോവിഡ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ ഭീഷണി ശക്‌തമാക്കി പത്തനംതിട്ടയിൽ ആദ്യ ക്ളസ്‌റ്റർ രൂപപ്പെട്ടതായി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് തിരുവനന്തപുരം ഫാർമസി കോളേജിലും കോവിഡ് വ്യാപനം. കോളേജിലെ 40 വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. നിരവധി പേർ...
വിമർശിച്ചത് വിസിയെ അല്ല, കത്തിലെ ഭാഷയെ; ഗവർണർ
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ വിമര്‍ശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കത്തിലെ ഭാഷയെയാണ് താൻ പരാമര്‍ശിച്ചത്. പറയാത്ത കാര്യങ്ങളാണ് മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സിന്‍ഡിക്കേറ്റ് യോഗം വിളിക്കാതെ തീരുമാനം...
കെ-റെയിൽ പോർവിളി നടത്തി നടപ്പിലാക്കേണ്ട പദ്ധതിയല്ല; ഹൈക്കോടതി
കൊച്ചി: കെ-റെയില്‍ പദ്ധതിക്ക് വേണ്ടി അതിരടയാള കല്ലിടുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനോടകം തന്നെ രണ്ടായിരത്തോളം കല്ലുകള്‍ സ്‌ഥാപിച്ചതായി സർക്കാർ...
മന്ത്രിസ്‌ഥാനം മാത്രമാണ് രാജിവച്ചത്, സമാജ്‌വാദി പാർട്ടിയിൽ ചേർന്നിട്ടില്ല; എസ്‌പി മൗര്യ
ലഖ്‌നൗ: ഇതുവരെ താൻ ബിജെപി അംഗത്വം രാജിവച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ. മന്ത്രിസ്‌ഥാനം മാത്രമാണ് താൻ രാജിവച്ചതെന്നും ഇപ്പോഴും ബിജെപി അംഗമാണെന്നും അദ്ദേഹം പ്രതികരിച്ചു.
"ഞാൻ മന്ത്രിസ്‌ഥാനം മാത്രമാണ് രാജിവെച്ചത്....
ഡി-ലിറ്റ് വിവാദത്തിൽ വിസിക്കും മുഖ്യമന്ത്രിക്കും തെറ്റുപറ്റി; രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരള സർവകലാശാല വിസിയുടെ പ്രസ്‌താവന ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല. ഡി-ലിറ്റ് വിഷയത്തിൽ വിസിക്കും മുഖ്യമന്ത്രിക്കും തെറ്റുപറ്റി. ഗവർണർ-സർക്കാർ പ്രശ്‌നം പരിഹരിക്കാൻ എന്തുകൊണ്ട് മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. രാഷ്‌ട്രപതിക്ക് ഡി-ലിറ്റ്...








































