Sun, Oct 4, 2026
32 C
Dubai

മന്ത്രി വിഎൻ വാസവന്റെ കാർ അപകടത്തിൽപെട്ടു

കോട്ടയം: സഹകരണവകുപ്പ് മന്ത്രി വിഎൻ വാസവന്റെ കാർ അപകടത്തിൽപെട്ടു. പിക്കപ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ത്രിയ്‌ക്ക് നിസാരപരിക്കുണ്ട്. കാറിന്റെ മുൻവശം തകർന്നു. മന്ത്രിയുടെ ഗൺമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാമ്പാടി വട്ടമലപ്പടിയിൽ ഉച്ചയോടെയായിരുന്നു സംഭവം. Also...

ആക്രിക്കടയിലെ തീപിടുത്തം; നിയന്ത്രണ വിധേയമെന്ന് മന്ത്രി

തിരുവനന്തപുരം: കിള്ളിപ്പാലത്തെ തീപിടുത്തം നിയന്ത്രണവിധേയമെന്ന് മന്ത്രി വി ശിവൻകുട്ടി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് കിള്ളിപ്പാലത്തെ ആക്രിക്കടയിൽ തീപിടുത്തം ഉണ്ടായത്. ആറ് ഫയർഫോഴ്‌സ്‌ യൂണിറ്റുകൾ ഒരു മണിക്കൂറിലധികം...

റാലിയിൽ നുഴഞ്ഞു കയറിയവരാണ് മുഖ്യമന്ത്രിക്ക് എതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചത്; പിഎംഎ സലാം

മലപ്പുറം: വഖഫ് സംരക്ഷണ റാലിയിലെ അധിക്ഷേപ മുദ്രാവാക്യത്തിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരല്ലെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. റാലിയിൽ നുഴഞ്ഞു കയറിയവരാണ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചത്....

തിരുവനന്തപുരം കരമനയിൽ വൻ തീപിടുത്തം

തിരുവനന്തപുരം: കരമനയിലെ ആക്രിക്കടയിൽ വൻ തീപിടുത്തം. കരമന പിആര്‍എസ് ആശുപത്രിയ്‌ക്ക് സമീപത്തുള്ള കിള്ളിപ്പാലം ബണ്ടു റോഡിലാണ് തീപ്പിടുത്തം ഉണ്ടായിരിക്കുന്നത്. ഏകദേശം അൻപതോളം വീടുകള്‍ സമീപത്തുണ്ട്. അടുത്ത വീടുകളിലേക്കും തീ പടര്‍ന്നുവെന്ന ആശങ്കയാണുള്ളത്. തൊട്ടടുത്തായി...

കെ- റെയിൽ; പിന്തുണ തേടി മുഖ്യമന്ത്രി, രാഷ്‌ട്രീയ പാർട്ടികളുടെ യോഗം വിളിക്കും

തിരുവനന്തപുരം: കെ- റെയിൽ പദ്ധതിക്കെതിരെ വിമർശനങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ രാഷ്‌ട്രീയ പാർട്ടികളുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രി. പദ്ധതിക്ക് പിന്തുണ തേടിയാണ് മുഖ്യമന്ത്രി യോഗം വിളിക്കുന്നത്. മാദ്ധ്യമ പിന്തുണ തേടി പത്രാധിപൻമാരുടെ യോഗവും സംഘടിപ്പിക്കും....

മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗം ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗം ഇന്ന്. വൈകീട്ട് മൂന്ന് മണിക്ക് ക്ളിഫ് ഹൗസിലാണ് യോഗം ചേരുന്നത്. പോലീസിനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിന്റെ പശ്‌ചാത്തലത്തില്‍ സ്‌റ്റേഷന്‍...

പോലീസിന്റെ തെറ്റ് ആഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ല; കാനം രാജേന്ദ്രൻ

തിരുവനന്തപുരം: പോലീസിനെതിരെ എപ്പോഴും വിമർശനങ്ങൾ ഉണ്ടാകാറുണ്ടെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അത് അഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ല. താഴേ തട്ടിലെ പോലീസ് ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് പല തെറ്റുകളും കാണും. ഏത് കാലത്താണ്...

ദേവസ്വം ബോർഡിലെ അഴിമതി; വിശദമായ പരിശോധന നടത്തുമെന്ന് പ്രസിഡണ്ട്

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളിലെ അഴിമതികളില്‍ വിശദമായ പരിശോധന നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ അനന്തഗോപന്‍. പരിശോധനയ്‌ക്ക് ശേഷം തുടര്‍നടപടിയുണ്ടാകും. മകര വിളക്കിന് ശേഷം പരിശോധന നടത്തി തുടര്‍ നടപടിയെടുക്കുമെന്നും കെ അനന്തഗോപന്‍...
- Advertisement -