കെ- റെയിൽ; പിന്തുണ തേടി മുഖ്യമന്ത്രി, രാഷ്‌ട്രീയ പാർട്ടികളുടെ യോഗം വിളിക്കും

By News Desk, Malabar News
Protest Against K Rail
Ajwa Travels

തിരുവനന്തപുരം: കെ- റെയിൽ പദ്ധതിക്കെതിരെ വിമർശനങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ രാഷ്‌ട്രീയ പാർട്ടികളുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രി. പദ്ധതിക്ക് പിന്തുണ തേടിയാണ് മുഖ്യമന്ത്രി യോഗം വിളിക്കുന്നത്. മാദ്ധ്യമ പിന്തുണ തേടി പത്രാധിപൻമാരുടെ യോഗവും സംഘടിപ്പിക്കും. ചൊവ്വാഴ്‌ച തിരുവനന്തപുരത്ത് പൗരപ്രമുഖൻമാരുടെ യോഗവും വിളിക്കുന്നുണ്ട്.

എല്ലാ ജില്ലകളിലും ഇത്തരത്തിൽ പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്താനാണ് തീരുമാനം. ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക് ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിലാണ് പൗരപ്രമുഖരുമായും സാങ്കേതിക വിദഗ്‌ധരുമായും മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തുന്നത്.

കെ- റെയിലുമായി ബന്ധപ്പെട്ട് യുഡിഎഫ് ശക്‌തമായ പ്രതിഷേധത്തിലാണ്. ബിജെപിയും പദ്ധതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും പിന്തുണ തേടുക, അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി യോഗം വിളിക്കുന്നത്. ഈ യോഗത്തിന്റെ തീയതി സംബന്ധിച്ചുള്ള തീരുമാനം എടുത്തിട്ടില്ല.

മാദ്ധ്യമ മേധാവികളുടെ പ്രത്യേക യോഗം വിളിച്ച് പദ്ധതിക്ക് മാദ്ധ്യമ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഈ മാസം 25നാണ് മാദ്ധ്യമ മേധാവികളെയും പത്രാധിപരെയും പങ്കെടുപ്പിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ യോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

Also Read: ദേവസ്വം ബോർഡിലെ അഴിമതി; വിശദമായ പരിശോധന നടത്തുമെന്ന് പ്രസിഡണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE