ജില്ലയുടെ വിധി നിർണയിക്കാൻ 25.58 ലക്ഷം വോട്ടർമാർ
കോഴിക്കോട്: ജില്ലയിൽ നിയമസഭാ മണ്ഡലങ്ങളിൽ വിധിയെഴുതാനുള്ള അന്തിമ വോട്ടർ പട്ടികയിൽ ഇടംപിടിച്ചത് 25,58,679 വോട്ടർമാർ. നാമനിർദേശ പത്രിക സമർപ്പണം അവസാനിക്കുന്നതിന്റെ പത്ത് ദിവസം മുമ്പ് വരെ വോട്ടർ പട്ടികയിൽ പേര് കൂട്ടിച്ചേർക്കാൻ അവസരമുണ്ടായിരുന്നു....
പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരി തെളിഞ്ഞു; ഇന്ന് എട്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കും
മലപ്പുറം: പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരി തെളിഞ്ഞു. നിള സംഗ്രഹാലയത്തിൽ സംവിധായകൻ സിബി മലയിൽ ഭദ്രദീപം കൊളുത്തിയതോടെയാണ് ഏഴു ദിവസം നീളുന്ന പൊന്നാനി രാജ്യാന്തര ചലച്ചിത്രമേളക്ക് തുടക്കമായത്.
പൊന്നാനി ഫിലിം സൊസൈറ്റിയുടെയും എംടിഎം...
മലപ്പുറം ജില്ലാ കോൺഗ്രസ് താൽകാലിക പ്രസിഡണ്ടായി ആര്യാടൻ ഷൗക്കത്ത്
നിലമ്പൂർ: മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡണ്ടായി ആര്യാടൻ ഷൗക്കത്തിന് താൽകാലിക ചുമതല. തിരഞ്ഞെടുപ്പിൽ പ്രസിഡണ്ട് വിവി പ്രകാശ് നിലമ്പൂർ മണ്ഡലത്തിൽ നിന്ന് മൽസരിക്കുന്നതിനാലാണ് ചുമതല ആര്യാടൻ ഷൗക്കത്തിന് കൈമാറുന്നത്.
നാളെ രാവിലെ 11 മണിക്ക്...
മലപ്പുറത്ത് ലഹരിവേട്ട; രണ്ടിടങ്ങളിൽ നിന്നായി എംഡിഎംഎയും കഞ്ചാവും പിടികൂടി
മലപ്പുറം: ജില്ലയിൽ രണ്ട് ഇടങ്ങളിലായി വൻ ലഹരി വേട്ട. വേങ്ങര, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഡിജെ പാർട്ടികളിലും മറ്റും ഉപയോഗിച്ചുവരുന്ന എംഡിഎംഎയുമായി മൂന്നുപേർ വേങ്ങര പൊലീസിന്റെ പിടിയിലായി....
‘ജലമാണ് ജീവൻ’; എസ്‌വൈഎസ് ജില്ലാ ജലസംരക്ഷണ ക്യാംപയിൻ ഇന്നാരംഭിക്കും
മലപ്പുറം: 'ജലമാണ് ജീവന്‍' എന്ന ശീര്‍ഷകത്തില്‍ എസ്‌വൈഎസ് സംസ്‌ഥാന കമ്മിറ്റി മാര്‍ച്ച് 21 മുതൽ മെയ് 31 വരെ ജലസംരക്ഷണ ക്യാംപയിൻ സംഘടിപ്പിക്കുന്നു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം 'ഒറോടം തോട്' ശുചീകരണത്തോടെ ക്യാംപയിനിന്റെ മലപ്പുറം...
സൗഹാർദ്ദത്തിനായി ജനമുന്നേറ്റം സാധ്യമാക്കും; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: പതിറ്റാണ്ടുകളായി ജില്ലയിൽ നില നിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ഫാസിസ്‌റ്റ് ശക്‌തികളുടെ ഗൂഢശ്രമങ്ങളെ ചെറുത്തു തോൽപിക്കാൻ ജനകിയ മുന്നേറ്റം സാധ്യമാക്കും എന്ന ആഹ്വാനത്തോടെ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കൗൺസിലിന് സമാപനം.
എംഎൻ...
ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറക് പൂർണം; മുദര്‍രിസ് അവാർഡ് അബ്‌ദുറഹ്‌മാൻ ഫൈസിക്ക്
മലപ്പുറം: 2009ൽ മരണപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്‌മരണാർഥം എല്ലാ വർഷവും നടത്തിവരുന്ന ഉറൂസ് മുബാറക് ഭക്‌തിസാന്ദ്രമായി അവസാനിച്ചു. പ്രമുഖ പണ്ഡിതരും പ്രവർത്തകരും വിശ്വാസികളും പങ്കെടുത്ത 12ആമത് ഉറൂസ് മുബാറക്...
ഹൃദയാഘാതം; മലപ്പുറം സ്വദേശിയായ യുവാവ് സൗദി അറേബ്യയിൽ മരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ താമസ സ്‌ഥലത്ത് കുഴഞ്ഞുവീണ മലപ്പുറം സ്വദേശി മരിച്ചു. പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് സ്വദേശി കൊറ്റങ്ങോടൻ മുഹമ്മദ് നവാഫ് (23) ആണ് ജിദ്ദയില്‍ മരിച്ചത്.
ജിദ്ദ ഖാലിദ് ബിന്‍...








































