ഓൺലൈനായി എത്തിയത് 70 എൽഎസ്‌ഡി സ്‌റ്റാമ്പുകൾ; കണ്ണൂരിൽ യുവാവ് പിടിയിൽ
കണ്ണൂർ: നെതർലൻഡിലെ റോട്ടർഡാമിൽ നിന്നും ഓൺലൈൻ ആയി ലഹരിമരുന്നായ 70 എൽഎസ്‌ഡി സ്‌റ്റാമ്പുകൾ വരുത്തിച്ച കേസിൽ യുവാവ് പിടിയിൽ. കൂത്തുപറമ്പ് പാറാൽ സ്വദേശി കെപി ശ്രീരാഗ് ആണ് അറസ്‌റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ്...
മലപ്പുറത്ത് യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്ക്
മലപ്പുറം: നിലമ്പൂരിൽ ആദിവാസി യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു. തേൻ എടുക്കുന്നതിനിടെ ഇന്നലെ രാത്രിയിലാണ് സംഭവം. തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത(40)ക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. കാലിന് പരുക്കേറ്റ വെളുത്തയെ മാഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
മലപ്പുറത്ത് ചെറുവള്ളത്തിൽ വീണ്ടും ഉല്ലാസയാത്ര; സംഘത്തിൽ എട്ടുപേർ- നടപടി
മലപ്പുറം: താനൂർ ബോട്ടപകടത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപേ, വീണ്ടും ഉല്ലാസയാത്ര. പൊന്നാനി തുറമുഖത്താണ് എട്ടു പേരുമായി മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയത്. ചെറുവള്ളത്തിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ എട്ടു പേരാണ്...
ആംബുലൻസിന് തടസം സൃഷ്‌ടിച്ച സംഭവം; കാർ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും
കോഴിക്കോട്: ഗുരുതരാവസ്‌ഥയിൽ ഉള്ള രോഗിയുമായി പോയ ആംബുലൻസിന് മാർഗ തടസം സൃഷ്‌ടിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യും....
കാസർഗോഡ് നിന്ന് 57 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; നാല് പേർ പിടിയിൽ
കാസർഗോഡ്: ജില്ലയിലെ മൂന്നിടങ്ങളിൽ നിന്നായി 57 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. നീലേശ്വരത്തും കാസർഗോഡ് നഗരത്തിലും പുലിക്കുന്നിലുമായി നടത്തിയ തിരച്ചിലിലാണ് പണം പിടികൂടിയത്. നാല് പേർ അറസ്‌റ്റിലായിട്ടുണ്ട്. പുലിക്കുന്നിൽ 30 ലക്ഷം രൂപയുടെ...
മലമ്പുഴയിൽ യുവാവും പെൺകുട്ടിയും തൂങ്ങിമരിച്ച നിലയിൽ
പാലക്കാട്: മലമ്പുഴ കാളിപ്പാറയിൽ യുവാവിനെയും പെൺകുട്ടിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാളിപ്പാറ സ്വദേശി രഞ്‌ജിത്ത് (21) പതിനാറു കാരിയായ പെൺകുട്ടിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ പറമ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ...
ആൾക്കൂട്ട കൊലപാതകം മാപ്പർഹിക്കാത്തത്; ജാഗ്രത അനിവാര്യം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: ആൾക്കൂട്ട കൊലപാതകം മാപ്പർഹിക്കാത്ത കൊടുംപാതകമാണെന്നും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
എന്തിന്റെ പേരിലായാലും ജനങ്ങൾ നിയമം കയ്യിലെടുക്കുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ല. ജില്ലയിലുണ്ടായ വേദനാജനകമായ ഈ...
മലപ്പുറത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
മലപ്പുറം: പെരിന്തൽമണ്ണയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. കൃഷി വകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കാനായി പോകുന്നതിനിടെ കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ ജില്ലാ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. യുഡിഎഫ്...









































