യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവം; 14 സിപിഎം പ്രവർത്തകർക്ക് എതിരെ കേസ്

By Trainee Reporter, Malabar News
Case against 14 CPM workers
Ajwa Travels

കണ്ണൂർ: പഴയങ്ങാടി കല്യാശേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ കേസെടുത്ത് പോലീസ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസിന്റെ പ്രത്യേക ബസിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ അക്രമിച്ചതിനാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.

വധശ്രമം ഉൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് കേസ്. ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ തലക്ക് അടിച്ചുവെന്നും അക്രമം തടഞ്ഞവരെ മർദ്ദിച്ചെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്തിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും എഫ്‌ഐആറിൽ പറയുന്നു.

14 പേരുൾപ്പടെ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മാടായിപ്പാറയിൽ കല്യാശേരി മണ്ഡലം നവകേരള സദസ് കഴിഞ്ഞു തളിപ്പറമ്പിലേക്കുള്ള യാത്രയിലായിരുന്നു മന്ത്രിസഭയുടെ ബസ്. എരിപുരത്തെത്തിയപ്പോൾ കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. നവകേരള ബസ് കടന്നുപോകുമ്പാഴായിരുന്നു യൂത്ത് കോൺ. ജില്ലാ വൈസ് പ്രസിഡണ്ടിനെ ഉൾപ്പടെ മർദ്ദിച്ചത്.

Most Read| തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ ആരോഗ്യവാൻമാർ; ദൃശ്യങ്ങൾ ലഭിച്ചതായി ദൗത്യം സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE