ഒറ്റമൂലി ചികിൽസകന്റെ അരുംകൊല; പ്രതികൾ റിമാൻഡിൽ
മലപ്പുറം: ഒറ്റമൂലി ചികിൽസകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ നിലമ്പൂരിൽ അറസ്‌റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. ഇവരെ പോലീസ് കസ്‌റ്റഡിയിൽ ആവശ്യപ്പെടും.
മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി.
നിലമ്പൂരിലെ...
കണ്ടെത്തിയത് 266 വെടിയുണ്ടകൾ; പരിശീലനത്തിന് തെളിവ്, അന്വേഷണം
കോഴിക്കോട്: തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപ്പാസിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് 266 വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുകെ നിർമിത വെടിയുണ്ടകളടക്കം കണ്ടെടുത്തവയിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
വെടിവെച്ച് പരിശീലിച്ചതിന്റെ തെളിവുകളും...
വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിച്ചേക്കും
കോഴിക്കോട്: ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിച്ചേക്കും. ഫോറെൻസിക് വിഭാഗം റിപ്പോർട് അന്വേഷണ സംഘത്തിന് ഇന്ന് കൈമാറുമെന്നാണ് വിവരം. റിഫയുടെ ഭർത്താവ് മെഹ്‌നാസിനെ കുറിച്ചുള്ള...
ശ്രീനിവാസന്‍ വധക്കേസ്; ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ അറസ്‍റ്റില്‍
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ അറസ്‍റ്റില്‍. കൊടുവായൂര്‍ സ്വദേശി ജിഷാദാണ് അറസ്‍റ്റിലായത്. ഇയാൾ സുബൈര്‍ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്‌റ്റ് തയ്യാറാക്കിയ സംഘത്തിലെ ഒരാളാണെന്ന് പോലീസ് പറയുന്നു.
ഗൂഢാലോചനയില്‍ പങ്കാളിയായ...
സദ്ഭാവനാ പുരസ്‌കാരം നജീബ് കാന്തപുരത്തിന് ഇന്ന് സമ്മാനിക്കും
പെരിന്തൽമണ്ണ: പ്രഥമ വിവി പ്രകാശ് സ്‌മാരക സദ്ഭാവന പുരസ്‌കാരം നജീബ് കാന്തപുരം എംഎൽഎക്ക് ഇന്ന് സമ്മാനിക്കും. വൈകിട്ട് മൂന്ന് മണിക്ക് പെരിന്തൽമണ്ണ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെപിസിസി വൈസ് പ്രസിഡണ്ടും മുൻ...
ഉന്നത വിജയികൾക്ക് കേരള മുസ്‌ലിം ജമാഅത്തിന്റെ അനുമോദനം
കരുളായി: മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ കേരള മുസ്ലിം ജമാഅത്ത് പ്രതിനിധികൾ അനുമോദിച്ചു. വാരിക്കൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിലെത്തിയാണ് അനുമോദനം നടത്തിയത്.
വാരിക്കൽ മമ്പഉൽ ഇസ്‌ലാം മദ്രസയിലെ...
കുഴൽപ്പണ വേട്ട; പാലക്കാട് 56 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ
പാലക്കാട്: ജില്ലയിൽ വൻ കുഴൽപ്പണ വേട്ട. 56 ലക്ഷം രൂപയുടെ കുഴപ്പണവുമായി അബ്‌ദുൾ ഖാദർ എന്നയാളാണ് ജില്ലയിൽ പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നും പാലക്കാടേക്ക് ബസിലാണ് രേഖകൾ ഇല്ലാതെ ഇയാൾ പണം കടത്താൻ ശ്രമിച്ചത്....
പോലീസ് ചമഞ്ഞ് പീഡനശ്രമം; ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ശക്‌തം
പാലക്കാട്: ജില്ലയിലെ പട്ടാമ്പിയിൽ പോലീസ് ചമഞ്ഞെത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ശക്‌തമാക്കി പോലീസ്. കേസിൽ 5 പേർക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഇവരിൽ മൂന്ന് പേർ ഇതുവരെ...









































