സ്വർണകട്ടികൾ വാഗ്‌ദാനം ചെയ്‌തു, ചെമ്പ് നൽകി തട്ടിപ്പ്; പ്രതികൾ പിടിയിൽ

By News Desk, Malabar News
blast in kannur
Representational Image
Ajwa Travels

മലപ്പുറം: സ്വർണകട്ടികള്‍ വാഗ്‌ദാനം ചെയ്‌ത്‌ ചെമ്പ് നല്‍കി ലക്ഷങ്ങള്‍ തട്ടിയ സംഘം മലപ്പുറം പൊന്നാനിയില്‍ പിടിയില്‍. ഗൂഡല്ലൂര്‍ സ്വദേശികളായ ഹമീദ്, അഷ്‌റഫ്, സൈതലവി എന്നിവരാണ് പിടിയിലായത്. പാലക്കാട് സ്വദേശിയില്‍ നിന്നാണ് ഇവര്‍ ഏഴുലക്ഷം രൂപ തട്ടിയത്.

മണ്ണ് കുഴിച്ച് ജോലിയെടുക്കുമ്പോള്‍ സ്വർണകട്ടി ലഭിച്ചു എന്നാണ് തട്ടിപ്പിന് ഇരയായ ആളെ സംഘം വിശ്വസിപ്പിച്ചത്. എന്നാല്‍ അയ്യായിരം രൂപ വിലവരുന്ന ചെമ്പായിരുന്നു ഇവര്‍ കൈമാറിയത്. പിടിയിലായ ഹമീദ് ഇരുപതോളം കേസുകളില്‍ പ്രതിയാണെന്ന് പൊന്നാനി പോലീസ് അറിയിച്ചു. കൂടുതല്‍ പേരെ ഇവര്‍ തട്ടിപ്പിന് ഇരയാക്കിയെന്നാണ് സൂചന.

Most Read: ‘പൈസ ഇല്ലെങ്കിൽ എന്തിനാഡോ വാതിൽ പൂട്ടുന്നേ’; നിരാശയോടെ കള്ളന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE