Thu, Aug 6, 2026
36.6 C
Dubai

സർ/മാഡം വിളികൾ ഇനിയില്ല; മലപ്പുറത്തെ ലീഗ് ഭരിക്കുന്ന പഞ്ചായത്തുകളിൽ നടപ്പിലാക്കും

മലപ്പുറം: മുസ്‌ലിം ലീഗ് ഭരിക്കുന്ന മലപ്പുറത്തെ 60 പഞ്ചായത്തുകളിൽ ഇനി സർ/മാഡം വിളികൾ ഇല്ല. മലപ്പുറം ജില്ലയിൽ പാർട്ടി ഭരിക്കുന്ന പഞ്ചായത്തുകളിൽ ഇത്തരം അഭിസംബോധനകൾ വേണ്ടെന്ന് മുസ്‌ലിം ലീഗ് പഞ്ചായത്ത് അധ്യക്ഷൻമാരുടെ സംഘടനയായ...

ഗവ.ആയുർവേദ ആശുപത്രിയിൽ ഐപി വിഭാഗം കെട്ടിടനിർമാണം ആരംഭിച്ചു

മട്ടന്നൂർ: ഗവ.ആയുർവേദ ആശുപത്രിയുടെ കിടത്തി ചികിൽസാ വിഭാഗത്തിന്റെ പണി ആരംഭിച്ചു. പഴശ്ശിയിലാണ് 50 കിടക്കകളുള്ള ആശുപത്രി ഒരുങ്ങുന്നത്. ചുരുങ്ങിയ ചെലവിൽ മികച്ച ചികിൽസ ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർ‌ത്തി കഴിഞ്ഞ സർക്കാരിന്റെ കാലത്ത്...

പ്രളയ ബാധിത സഹായധനം; കോഴിക്കോട് കളക്‌ടറേറ്റ് ജീവനക്കാരൻ ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയത് 97,600 രൂപ

കോഴിക്കോട്: 2018ലെ മഹാപ്രളയ ബാധിതർക്ക് സഹായധനം വിതരണം ചെയ്‌തതിൽ കോഴിക്കോട് താലൂക്കിൽ വൻതട്ടിപ്പ് നടന്നതായി സ്‌ഥിരീകരണം. കോഴിക്കോട് കളക്‌ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് ഉമാകാന്തൻ ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയത് 97,600 രൂപയാണെന്ന് കണ്ടെത്തി. മുഖ്യമന്ത്രിയുടെ...

അട്ടപ്പാടിയിലെ മരുന്ന് വിതരണം; സിഎ സലോമിക്ക് ഭീഷണിക്കത്ത്

പാലക്കാട്: എൻസിപി ജില്ലാ സെക്രട്ടറി സിഎ സലോമിക്ക് ഭീഷണിക്കത്ത്. അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ ഹോമിയോ മരുന്ന് വിതരണത്തിനെതിരെ പരാതി നൽകിയ സാഹചര്യത്തിലാണ് സലോമിക്ക് തപാൽ വഴി ഭീഷണിക്കത്ത് അയച്ചിരിക്കുന്നത്. സംഭവത്തിൽ സിഎ സലോമി ജില്ലാ...

പൂക്കോട് തടാകം തുറന്നു; വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധം

വയനാട്: ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന പൂക്കോട് തടാകം തുറന്നു. ഇന്നലെ മുതലാണ് കേന്ദ്രം സഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഏപ്രിൽ അവസാനത്തോടെയാണ് കേന്ദ്രം പൂട്ടിയത്. അതേസമയം വാക്‌സിൻ...

വിമാനത്താവളം വഴി സ്വർണക്കടത്ത്; 1.65 കിലോഗ്രാം സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.65 കിലോഗ്രാം സ്വർണം എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് വിഭാഗം പിടികൂടി. 78.78 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് അധികൃതർ പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി...

സൂപ്പർ മാർക്കറ്റ് കവർച്ച; ഒരാൾ കൂടി പിടിയിൽ

പയ്യന്നൂർ: വെള്ളൂർ ജെംസ് സൂപ്പർ മാർക്കറ്റ് കവർച്ച കേസിൽ ഒരു പ്രതി കൂടി അറസ്‌റ്റിലായി. കാസർഗോഡ് ആലംപാടി പടിഞ്ഞാറെ മൂലയിൽ ബാഫഖി നഗറിൽ പിഎം മൊയ്‌തീൻ തൗഫീഖാണ് (27) അറസ്‌റ്റിലായത്‌. എസ്‌ഐ പി...

തെരുവ് നായ ശല്യം; ജില്ലയിലെ ആറങ്ങോട്ടുകര ടൗണിൽ രൂക്ഷമാകുന്നു

പാലക്കാട്: ജില്ലയിലെ ആറങ്ങോട്ടുകര ടൗണിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. രാവും പകലും ടൗണിൽ തമ്പടിക്കുകയും കറങ്ങി നടക്കുകയും ചെയ്യുന്ന നായക്കൂട്ടം യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയാകുകയാണ്. കാൽനട യാത്രക്കാരെയും, ഇരുചക്ര വാഹന യാത്രക്കാരെയും...
- Advertisement -