അട്ടപ്പാടിയിൽ സംഘർഷം; രണ്ട് പേർക്ക് കുത്തേറ്റു
അട്ടപ്പാടി: വാഹനം ഡിം അടിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അട്ടപ്പാടി കോട്ടത്തറയില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. കോട്ടത്തറ സ്വദേശികളായ ഹരി(27), വിനീത്(24) എന്നിവര്‍ക്കാണ് കുത്തേറ്റത്. ബാലാജി എന്നയാളാണ് ഇരുവരെയും ആക്രമിച്ചത്.
സംഭവത്തിന് പിന്നാലെ ഇയാൾ വാഹനത്തില്‍...
ജലാലുദ്ദീന്‍ അദനിക്ക് തടാകം ഫൗണ്ടേഷന്റെ ‘പെരുന്നാള്‍ സമ്മാനം’ സ്വിഫ്‌റ്റ് കാർ!
മലപ്പുറം: ജീവിത വഴിയിൽ പൊരുതാനുള്ള കരുത്തായി ലഭിച്ച അന്ധതയെ വിദ്യയുടെ വെളിച്ചം കൊണ്ട് തുരത്തിയ ജലാലുദ്ദീന്‍ അദനിക്ക് എട്ട് ലക്ഷം രൂപയുടെ സ്വിഫ്റ്റ് കാർ പെരുന്നാള്‍ സമ്മാനമായി ലഭിച്ചു! തടാകം ഫൗണ്ടേഷന്‍ ചെയര്‍മാന്‍...
മാവോയിസ്‌റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്; പ്രതികൾ അറസ്‌റ്റിൽ
കോഴിക്കോട്: മാവോയിസ്‌റ്റുകളുടെ പേരിൽ വ്യവസായികൾക്ക് ഭീഷണിക്കത്ത് അയച്ച കേസിലെ പ്രതികൾ അറസ്‌റ്റിൽ. കോഴിക്കോട് സ്വദേശികളായ ഹബീബ് റഹ്‌മാൻ, ഷാജഹാൻ എന്നിവരാണ് അറസ്‌റ്റിലായത്. സംഭവത്തിൽ പ്രതികളുടെ മാവോയിസ്‌റ്റ് ബന്ധം ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ച് വരികയാണ്.
കഴിഞ്ഞ...
ദൈവം നടക്കും വഴികൾ; ആധിയും വ്യാധിയും മാറ്റുന്ന കർക്കടക തെയ്യങ്ങളുടെ ഡോക്യുമെന്ററി
കാസർഗോഡ്: കലയും ഭക്‌തിയും നാടകീയതയും മനശാസ്‌ത്രവും ഗ്രാമചൈതന്യവും കഥകളും ഇഴചേർന്ന് മനോഹരമായി പെയ്‌തിറങ്ങുന്ന ഒട്ടനേകം ഭാരതീയ കലകളിൽ ഒന്നാണ് കർക്കിടക തെയ്യങ്ങൾ. ഈ അനുഷ്‌ഠാന കലയെ കുറിച്ച് 'ഫ്രാൻസിസ് ജോസഫ് ജീര' സംവിധാനം...
പ്രതിഷേധം ഫലം കണ്ടു; മിഠായി തെരുവിൽ വഴിയോര കച്ചവടത്തിന് അനുമതി
കോഴിക്കോട്: മിഠായി തെരുവിൽ വഴിയോര കച്ചവടം നടത്താൻ അനുമതി നൽകി പോലീസ്. കോർപറേഷന്റെ അനുമതിയുള്ള കച്ചവടക്കാർക്ക് ഇനി മുതൽ കച്ചവടം നടത്താം. ഇതിനായി 36 കേന്ദ്രങ്ങള്‍ കോര്‍പറേഷന്‍ മാര്‍ക്ക് ചെയ്‌ത് നല്‍കും. കോര്‍പറേഷന്‍...
കൊയിലാണ്ടിയിൽ പതിനെട്ടുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കൊയിലാണ്ടി അരിക്കുളം നമ്പ്രത്ത്‌കരയില്‍ പതിനെട്ടുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലില്‍ മീത്തല്‍ സൂര്യയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആള്‍മറയില്ലാത്ത കിണറ്റില്‍ കാലുതെറ്റി വീണതാണെന്നാണ് പോലീസ് പറഞ്ഞു. ഫയര്‍ഫോഴ്‌സും പോലീസും...
മിഠായി തെരുവിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമം; പ്രതിഷേധം ശക്‌തം
കോഴിക്കോട്: മിഠായി തെരുവിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ശക്‌തമായ പ്രതിഷേധവുമായി വ്യാപാരികൾ. ലൈസൻസുള്ള 102 വഴിയോര കച്ചവടക്കാരാണ് ഇവിടെയുള്ളത്. ഇവരുടെ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇന്ന് മിഠായി തെരുവിലെ വഴിയോര കടകൾ തുറന്ന്...
13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മൂന്ന് പേർ കൂടി അറസ്‌റ്റിൽ
കാസർഗോഡ്: 13 വയസുകാരിയെ പീഡിപ്പിച്ച കേസിലെ മൂന്ന് പേർ കൂടി അറസ്‌റ്റിൽ. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം എട്ടായി. ഉളിയത്തടുക്ക സ്വദേശികളായ അബ്‌ദുൾ അസീസ്, സുബ്ബ, സുർള സ്വദേശി വാസുദേവ ഘെട്ടി എന്നിവരെയാണ്...








































