വ്യാപാര ആവശ്യം; കെഎസ്ആർടിസി സമുച്ചയം ഓഗസ്‌റ്റ് 26ന് തുറക്കും
കോഴിക്കോട്: മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനൽ സമുച്ചയം വ്യാപാര ആവശ്യങ്ങൾക്കായി ഓഗസ്‌റ്റ് 26ന് തുറന്ന് കൊടുക്കും. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. 26ന് ധാരണാ പാത്രത്തിൽ ഒപ്പുവച്ചായിരിക്കും സമുച്ചയം വ്യാപാരികൾക്കായി...
രോഗവ്യാപനം കൂടുതൽ; മുള്ളൻകൊല്ലി അടച്ചു
വയനാട്: ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്നതിന്റെ സാഹചര്യത്തിൽ മുള്ളൻകൊല്ലി പഞ്ചായത്ത് പൂർണമായി അടച്ചിടാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. രോഗ വ്യാപനം വർധിക്കുന്നതിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം. പഞ്ചായത്തിലെ മൂന്ന് സ്‌ഥലങ്ങളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
മുള്ളൻകൊല്ലി പഞ്ചായത്തിലെ...
കുമ്പളയിൽ ലോക്ക്ഡൗണിന് എതിരെ വസ്‌ത്രം, ഫാൻസി വ്യാപാരികളുടെ പ്രതിഷേധം
കാസർഗോഡ്: കുമ്പളയിൽ ലോക്ക്ഡൗണിനെതിരെ വസ്‌ത്രം, ഫാൻസി വ്യാപാരികളുടെ പ്രതിഷേധം. കുമ്പള ടൗണിൽ നിലവിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ആണ്. ഇത് അവഗണിച്ച് ഇന്നലെ സ്‌ഥാപനങ്ങൾ തുറന്ന് പ്രവൃത്തിച്ചാണ് വ്യാപാരികൾ പ്രതിഷേധിച്ചത്. തുടർന്ന് കുമ്പള ഇൻസ്‌പെക്‌ടർ,...
ചെമ്പിലോട് വാർഡിൽ പേപ്പട്ടിയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്ക്
കണ്ണൂർ: ചക്കരക്കല്ല് ചെമ്പിലോട് ഒന്നാം വാർഡിൽ പേപ്പട്ടിയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്ക്. ചെമ്പിലോട് സ്വദേശികളായ സുശീല (66), കൗസല്യ (70), സുനിത (65), ദേവകി (65), ശരണ്യ (21), ശ്രീജിത്ത് (48),...
ഓൺലൈൻ പണം തട്ടിപ്പ്; അക്കൗണ്ടിൽ നിന്ന് 80,000 രൂപ നഷ്‌ടപെട്ടതായി പരാതി
ഒറ്റപ്പാലം: ഓൺലൈൻ തട്ടിപ്പിലൂടെ അക്കൗണ്ടിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി പണം നഷ്‌ടപെട്ടതായി പരാതി. നെല്ലിക്കുറിശി സ്വദശിനിയായി വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്‌ടപെട്ടത്. നഗരത്തിലെ പ്രമുഖ പൊതുമേഖലാ ബാങ്കിലാണ് വീട്ടമ്മക്ക് അക്കൗണ്ട് ഉള്ളത്....
കരിപ്പൂരിൽ ലൈഫ് ജാക്കറ്റ് കിറ്റിൽ സ്വര്‍ണം കടത്താൻ ശ്രമം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്തില്‍ ഒളിപ്പിച്ചിരുന്ന 45 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്‌റ്റംസ് പിടികൂടി. 1147 ഗ്രാം സ്വർണമാണ് വിമാനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.
ലൈഫ്...
സാനിറ്റെെസർ നിർമാണത്തിന്റെ മറവിൽ സ്‌പിരിറ്റ് കടത്തിയ സംഭവം; മൂന്ന് പേർക്കെതിരെ കേസ്
കൽപ്പറ്റ: കർണാടകയിൽ നിന്ന് മുത്തങ്ങ വഴി സ്‌പിരിറ്റ് കടത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ബഷീർ, ലോറി ഉടമ പുത്തൂർ പള്ളിക്കണ്ടി പാറമ്മൽ മുസ്‌തഫ, ലോറി ഡ്രൈവർ...
ട്രിപ്പിൾ ലോക്ക്ഡൗണിൽ ഫുട്പാത്ത് കച്ചവടം; നടപടിയെടുത്ത് അധികൃതർ
കണ്ണൂർ: ചക്കരക്കല്ലിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ബസ്‌സ്‌റ്റാൻഡ് പരിസരത്ത് വണ്ടിയിൽ പച്ചക്കറി വിൽപനയും ആശുപത്രി റോഡിൽ ഫുട്പാത്ത് കച്ചവടവും വ്യാപകമാവുന്നു. ടിപിആർ 17.61 ശതമാനം ആയതിനാൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ചെമ്പിലോട് പഞ്ചായത്തിലെ ബസ്‌സ്‌റ്റാൻഡ്...







































