Sat, Nov 14, 2026
25 C
Dubai

വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാക്കൾക്ക് എതിരെ കേസ്

വയനാട്: വ്യാജ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാക്കൾക്കെതിരെ കേസ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് എതിരെയാണ് യുവാക്കൾക്കെതിരെ പുൽപ്പള്ളി പോലീസ് കേസെടുത്തത്. വ്യാജ വാറ്റിനായി കൂട്ടത്തല്ല് എന്ന പേരിലാണ് യുവാക്കൾ വീഡിയോ...

കോഴിക്കോടിന് പുതിയ മുഖം; നവീകരിച്ച ഭട്ട് റോഡ് ബ്ളിസ് പാർക്ക് തുറന്നു

കോഴിക്കോട്: നവീകരിച്ച ഭട്ട് റോഡ് ബ്ളിസ് റോഡ് പാർക്ക് ഉൽഘാടനം ചെയ്‌തു . പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് പാർക്കിന്റെ ഉൽഘാടനം ഓൺലൈൻ വഴി നിർവഹിച്ചത്. പാർക്കിന്റെ സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും...

പൊയിലൂർ ചെങ്കൽ ക്വാറിക്ക് നേരെ ആക്രമണം

കണ്ണൂർ: ജില്ലയിലെ പൊയിലൂർ കാരിയാരിക്കുന്ന് ചെങ്കൽ ക്വാറിക്ക് നേരെ  ആക്രമണം. പൊയിലൂരിലെ പിപി രവീന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള ക്വാറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കല്ലുവെട്ട് യന്ത്രങ്ങളുടെ ഡീസൽ ടാങ്ക്,...

പാലത്തായിക്കേസ്: പത്‌മരാജനെതിരെ ശാസ്‌ത്രീയ തെളിവുകൾ; കുറ്റപത്രം സമർപ്പിച്ചു

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതി പത്‌മരാജനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. പ്രതിക്കെതിരെ ശാസ്‌ത്രീയ തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്‌പി രത്‌ന കുമാറാണ് തലശ്ശേരി പോക്‌സോ...

മലബാർ ദേവസ്വം ബോഡിന് കീഴിലെ ജീവനക്കാർക്ക് ശമ്പളത്തിനായി 5 കോടി അനുവദിക്കും

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലെ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ തനത് ഫണ്ടിൽ നിന്ന് അഞ്ചുകോടി രൂപ അനുവദിക്കും. സർക്കാർ ഈ സാമ്പത്തിക വർഷം അനുവദിച്ച 5.1 കോടി...

‘എസ്‌വൈഎസ്‍ സാന്ത്വനം’ അംഗങ്ങൾ കോവിഡ്‌കാല ശുചീകരണ പ്രവർത്തികളിൽ സജീവം

കാഞ്ഞങ്ങാട്: തിരക്കേറിയ പൊതുസ്‌ഥലങ്ങൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, ടൗണുകളും ഇതര പ്രദേശങ്ങളും ഉൾപ്പടെ സമ്പർക്കരോഗികൾ വർധിക്കുന്ന മുഴുവൻ പ്രദേശങ്ങളിലും അണുനശീകരണം നടത്തി സേവന വഴിയിൽ സജീവമാകുകയാണ് കാഞ്ഞങ്ങാട് സോൺ എസ്‌വൈഎസ്‍ സാന്ത്വനം അംഗങ്ങൾ. സോൺ പ്രസിഡണ്ട്...

നെൽപ്പാടങ്ങളിൽ ചിലന്തി മണ്ഡരി ബാധ; എലവഞ്ചേരിയിലെ കർഷകർ ദുരിതത്തിൽ

പാലക്കാട്: നെൽപ്പാടങ്ങളിൽ ചിലന്തി മണ്ഡരി ബാധ പടർന്നതിനെ തുടർന്ന് പ്രദേശത്തെ കർഷകർ ദുരിതത്തിൽ. എലവഞ്ചേരി കൃഷിഭവൻ പരിധിയിലുള്ള പാറശ്ശേരി, കൊഴലോട് പ്രദേശങ്ങളിലെ 4 ഏക്കറോളം നെൽപ്പാടങ്ങളിലാണ് ചിലന്തിമണ്ഡരി ബാധ പടർന്ന് പിടിക്കുന്നത്. പ്രദേശത്തെ...

ബഷീർ എഴുതിയത് മനുഷ്യ നൻമയ്‌ക്ക് വേണ്ടി മാത്രം; മന്ത്രി പിഎ മുഹമ്മദ് റിയാസ്

ബേപ്പൂർ: മനുഷ്യ നൻമക്ക് വേണ്ടി മാത്രം എഴുതിയ എഴുത്തുകാരനാണ് ബഷീറെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വൈക്കം മുഹമ്മദ് ബഷീറിന്റെ 27ആം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി ബേപ്പൂരിലെ വൈലാലിൽ വീട്ടിൽ നടന്ന 'ബഷീർ...
- Advertisement -