വള്ളം മറിഞ്ഞ് കടലിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികളെ രക്ഷപെടുത്തി
പൊന്നാനി: ശക്‌തമായ കാറ്റിൽ വള്ളം മറിഞ്ഞ് കടലിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികളെ രക്ഷപെടുത്തി. കടലിൽ തുഴഞ്ഞുനിന്ന തൊഴിലാളികളെ മറ്റ് വള്ളക്കാർ എത്തിയാണ് രക്ഷിച്ചത്. വള്ളം ഫിഷറീസ് വകുപ്പിന്റെ സുരക്ഷാ ബോട്ടിൽ കെട്ടിവലിച്ച് കരയ്‌ക്കെത്തിച്ചു....
കോവാക്‌സിൻ രണ്ടാം ഡോസിനായി കൂട്ടയിടി; നിയന്ത്രിക്കാനാകാതെ ആരോഗ്യ പ്രവർത്തകർ
ചെറുവത്തൂർ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കോവാക്‌സിൻ എത്തിയപ്പോൾ കുത്തിവെപ്പ് കേന്ദ്രങ്ങളിൽ വൻ തിരക്ക്. നൂറുകണക്കിന് ആളുകളാണ് രണ്ടാം ഡോസെടുക്കാൻ എത്തിയത്. ആഴ്‌ചയിൽ മിനി ലോക്ക്‌ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോവാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാൻ...
നാളെ മുതൽ പരീക്ഷ, കോവിഡ് ബാധിതർക്ക് അവസരമില്ല; കാലിക്കറ്റ് സർവകലാശാല
കോഴിക്കോട് : പരീക്ഷ എഴുതാൻ കോവിഡ് ബാധിതരായ വിദ്യാർഥികൾക്ക് അവസരം നൽകാതെ കാലിക്കറ്റ് സർവകലാശാല. നാളെ മുതലാണ് സർവകലാശാലയിൽ അവസാന വർഷ ബിരുദ വിദ്യാർഥികളുടെ പരീക്ഷ ആരംഭിക്കുന്നത്. ഇതോടെ പരീക്ഷ എഴുതാൻ കഴിയാതെ...
ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു; 18 മാസം ഗർഭിണിയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്
പാലക്കാട് : ജില്ലയിൽ മംഗലം ഡാമിന് സമീപം കഴിഞ്ഞ ദിവസം ഷോക്കേറ്റ് ചരിഞ്ഞ കാട്ടാന 18 മാസം ഗർഭിണി ആയിരുന്നുവെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത്....
ഡെങ്കി ഭീതിയിൽ ഉപ്പള; ഇരുപതിലേറെ പേർ ചികിൽസ തേടി
ഉപ്പള: കാസർഗോഡ് ജില്ലയിൽ കോവിഡിനൊപ്പം ഡെങ്കിയും പിടിമുറുക്കുന്നു. ഉപ്പളയിൽ വ്യാപാരികൾ ഉൾപ്പടെ ഇരുപതിലേറെ പേർക്കാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. ബസ് സ്‌റ്റാൻഡിനടുത്തെ വ്യാപാരികളും ജീവനക്കാരുമാണ് ഡെങ്കിപ്പനിയെ തുടർന്ന് ചികിൽസ തേടിയത്. ബസ് സ്‌റ്റാൻഡിലെ ശുചിമുറിയുടെ...
ലഹരിമരുന്നും ആയുധങ്ങളുമായി യുവാക്കള്‍ പിടിയില്‍
വയനാട്: മാനന്തവാടിയിൽ മാരക മയക്കുമരുന്നുകളും ആയുധങ്ങളുമായി മൂന്ന് യുവാക്കള്‍ പിടിയിൽ. മലപ്പുറം തിരൂര്‍ സ്വദേശികളായ വെട്ടം പറവണ്ണയില്‍ റഫീഖ് (26), പുറത്തൂര്‍ പടിഞ്ഞാറക്കരയില്‍ അമ്മൂറ്റി റിയാസ് (30), വെട്ടം പറവണ്ണയില്‍ അരയന്റെ പുരക്കല്‍...
പാർട്ടി പ്രവർത്തകയെ ബലാൽസംഗം ചെയ്‌തെന്ന പരാതി; സിപിഎം നേതാക്കളുടെ അറസ്‌റ്റ് ഇന്നുണ്ടായേക്കും
വടകര: പാര്‍ട്ടി പ്രവര്‍ത്തകയെ ബലാൽസംഗം ചെയ്‌തെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാക്കളുടെ അറസ്‌റ്റ് ഇന്നുണ്ടായേക്കും. പരാതിക്കാരിയുടെ വിശദമായ മൊഴിയും ഇന്ന് രേഖപ്പെടുത്തും. കോഴിക്കോട് വടകര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനും ഡിവൈഎഫ്ഐ മേഖലാ...
കണ്ണൂരിൽ കഞ്ചാവും ആയുധങ്ങളുമായി യുവാവ് പിടിയില്‍
കണ്ണൂര്‍: കഞ്ചാവും ആയുധങ്ങളുമായി യുവാവ് പിടിയില്‍. തോക്കും കഞ്ചാവും കത്തിയുമായി കണ്ണൂർ സ്വദേശിയായ ഉഷസ് വീട്ടിൽ കെ ജയേഷാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
500 ഗ്രാം കഞ്ചാവ്, നാടൻ തോക്ക്, ഗൂർഖ കത്തി എന്നിവയാണ്...








































