ചികിൽസാ കേന്ദ്രം തറക്കല്ലിൽ ഒതുങ്ങി; വയനാട്ടിൽ അരിവാൾ രോഗികൾ സമരത്തിൽ
വയനാട്: നിരന്തരം ആവശ്യപ്പെട്ടിട്ടും ചികിൽസാ കേന്ദ്രം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ അരിവാൾ രോഗികൾ സമരത്തിൽ. ചികിൽസാ കേന്ദ്രം ഒരുക്കുമെന്ന വാഗ്‌ദാനം സർക്കാർ ലംഘിച്ചുവെന്നാരോപിച്ചാണ് രോഗികൾ സമരത്തിനിറങ്ങിയത്. സംസ്‌ഥാന ബജറ്റിൽ അരിവാൾ രോഗികൾക്കായി ധനസഹായം...
കോൺഗ്രസിലെ ഭിന്നത; വയനാട്ടിൽ രാഹുൽഗാന്ധിയുടെ പരിപാടികൾ ലീഗ് ബഹിഷ്‌കരിച്ചു
വയനാട്: ജില്ലയിൽ കോൺഗ്രസിനെതിരെ പരസ്യപ്രതിഷേധവുമായി ലീഗ് രംഗത്ത്. കണിയാമ്പറ്റ പഞ്ചായത്തിലെ സിഡിഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഉണ്ടായ തർക്കത്തെ തുടർന്ന് രാഹുൽഗാന്ധി എംപിയുടെ പൊതുപരിപാടികൾ മുസ്‌ലിം ലീഗ് ബഹിഷ്‌കരിച്ചു. ഇന്നലെ രാഹുൽഗാന്ധി എംപി...
നൂൽപ്പുഴയിൽ പട്ടാപ്പകൽ വീണ്ടും കടുവയിറങ്ങി; കൊട്ടനോട് പശുവിനെ ആക്രമിച്ചു
വയനാട്: നൂൽപ്പുഴയിൽ പട്ടാപ്പകൽ വീണ്ടും കടുവയിറങ്ങി. അഞ്ചു ദിവസത്തെ ഇടവേളക്ക് ശേഷമാണ് നൂൽപ്പുഴയുടെ സമീപ പ്രദേശത്ത് കടുവ ഇറങ്ങി പശുവിനെ ആക്രമിച്ചത്. നൂൽപ്പുഴ നാലാം വാർഡിൽ ഉൾപ്പെട്ട കൊട്ടനോടാണ് പുതുതായി കടുവയുടെ സാന്നിധ്യം...
വഴിയരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
വയനാട്: മേപ്പാടി കോട്ടവയലിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടവയൽ ആദിവാസി കോളനിയിലെ കുട്ടനാണ് മരിച്ചത്.
കോട്ടവയൽ കോളനിക്ക് സമീപത്തെ സ്വകാര്യ വ്യക്‌തിയുടെ വീട്ടിലേക്ക് പോകുന്ന വഴിയരികിലാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം ഇടിച്ചാണ്...
അക്ഷയ്‌യുടെ മരണം കൊലപാതകം; പിതാവ് അറസ്‌റ്റിൽ- കുറ്റം സമ്മതിച്ചു
വയനാട്: മേപ്പാടി മൂപ്പൈനാട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് അറസ്‌റ്റിൽ. ഇന്നലെ പുലർച്ചെയാണ് മൂപ്പൈനാട് സ്വദേശിയായ അക്ഷയ് മോഹനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ...
കെട്ടിട നിർമാണത്തിനായി വ്യാജ രേഖ നിർമാണം; വില്ലേജ് അസിസ്‌റ്റന്റ് പിടിയിൽ
വയനാട്: കെട്ടിട നിർമാണത്തിനായി വ്യാജ രേഖ നിർമിച്ച വില്ലേജ് അസിസ്‌റ്റന്റ് അറസ്‌റ്റിൽ. കുന്നത്തിടവക വില്ലേജ് ഓഫിസ് അസിസ്‌റ്റന്റ് ടി അശോകനെയാണ് വൈത്തിരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. കെട്ടിട നിർമാണത്തിനായി വൈത്തിരി പഞ്ചായത്തിൽ സമർപ്പിച്ച...
വയോധികയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് മോഷണം; അമ്മയും മകളും പിടിയിൽ
വയനാട്: ബത്തേരിയിൽ വയോധികയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചു സ്വർണമാല കവർന്ന സംഭവത്തിൽ അമ്മയും മകളും പിടിയിൽ. കാക്കവയലിൽ വാടകക്ക് താമസിക്കുന്ന മലപ്പുറം സ്വദേശികളായ ഫിലോമിന എന്ന ലിസി, മകൾ മിനി എന്നിവരെയാണ്...
നായ്‌ക്കട്ടി പ്രദേശത്ത് വീണ്ടും കടുവാ ഭീതി; പട്ടാപ്പകൽ പശുക്കിടാവിനെ ആക്രമിച്ചു
വയനാട്: ദേശീയപാതയ്‌ക്ക് സമീപമുള്ള നായ്‌ക്കട്ടി പ്രദേശത്ത് വീണ്ടും കടുവാ ഭീതി. കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ നായ്‌ക്കട്ടി പ്രദേശത്തിന്റെ തൊട്ടടുത്തുള്ള എറളോട്ടുകുന്ന് പ്രദേശത്ത് ഇന്ന് പട്ടാപ്പകൽ വീണ്ടും കടുവ ഇറങ്ങി ഭീതി പരത്തി....








































