Mon, Jun 29, 2026
33.7 C
Dubai

‘ഫംഗസ് രോഗങ്ങളുടെ ശരിയായ പേര് പറയണം’; എയിംസ് ഡയറക്‌ടര്‍

ന്യൂഡെല്‍ഹി: കോവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യത്ത് പടരുന്ന ഫംഗസ് രോഗങ്ങളെ നിറത്തിന്റെ പേരിൽ തരംതിരിക്കുന്നത് ഒഴിവാക്കണമെന്ന് എയിംസ് ഡയറക്‌ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ബ്ളാക്ക് ഫംഗസ്, വൈറ്റ് ഫംഗസ്, യെല്ലോ ഫംഗസ് എന്നിങ്ങനെ...

ലക്ഷദ്വീപ്‌ വിഷയം വൈകാരികമല്ല; ദ്വീപ് എംപി മുഹമ്മദ് ഫൈസൽ യാഥാർഥ്യങ്ങൾ വിവരിക്കുന്നു

കവരത്തി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ വൈകാരികമാക്കേണ്ടതല്ല, പ്രഫുൽ പട്ടേൽ എന്ന അഡ്​മിനിസ്​ട്രേറ്റർ നടത്തുന്ന ഏകാധിപത്യ ഭരണരീതിയും അതിനെ തുടർന്നുണ്ടായ പ്രശ്‍നങ്ങളും മാത്രമാണ് ദ്വീപ് വാസികൾ അനുഭവിക്കുന്ന പ്രതിസന്ധി. ഇത് ഇദ്ദേഹത്തെ കേന്ദ്രം തിരിച്ചു...

ടൂൾ കിറ്റ് കേസ്; ട്വിറ്റർ ഓഫീസിൽ പോലീസ് പരിശോധന

ന്യൂഡെൽഹി: ബിജെപി വക്‌താവ്‌ സംപീത് പത്ര ആരോപിച്ച 'കോൺഗ്രസ് ടൂൾ കിറ്റ്' കേസുമായി ബന്ധപ്പെട്ട് ട്വിറ്റർ ഓഫീസിൽ പോലീസ് പരിശോധന. ഗുരുഗ്രാമിലേയും ലഡോ സരായിലേയും ട്വിറ്റർ ഓഫീസുകളിലാണ് പോലീസ് പരിശോധന നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര...

അടുത്ത 12 മണിക്കൂറിൽ യാസ് തീവ്ര ചുഴലിക്കാറ്റാകും; തയ്യാറെടുപ്പുകൾ നടത്തി സംസ്‌ഥാനങ്ങൾ

ന്യൂഡെൽഹി : അടുത്ത 12 മണിക്കൂറിൽ തീവ്ര ചുഴലിക്കാറ്റായി മാറുന്ന യാസിനെ നേരിടുന്നതിനായി തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ. തീവ്ര ചുഴലിക്കാറ്റാകുന്ന യാസ് പിന്നീട് അതിതീവ്ര ചുഴലിക്കാറ്റായി പാരാദ്വീപിനും സാഗർ ദ്വീപിനും...

രാജ്യത്ത് സ്‌പുട്നിക് വാക്‌സിൻ ഉൽപാദനം തുടങ്ങി; പ്രതിവർഷം 100 മില്യൺ ഡോസ്

ന്യൂഡെൽഹി: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്‌പുട്നിക് വാക്‌സിന്റെ ഉൽപാദനം ഇന്ത്യയിൽ ആരംഭിച്ചു. റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട്, ഡെൽഹി ആസ്‌ഥാനമായ പനാസിയ ബയോടെക്ക് എന്നിവർ ചേർന്നാണ് വാക്‌സിൻ ഉൽപാദനം ആരംഭിച്ചത്. പ്രതിവർഷം 100 മില്യൺ...

കോവിഡ് പ്രതിരോധം; ഇന്ത്യക്ക് സഹായവുമായി ബിസിസിഐ

മുംബൈ: രാജ്യത്ത് ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് ബിസിസിഐ. 10 ലിറ്റർ വീതമുള്ള രണ്ടായിരം ഓക്‌സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്യുമെന്നാണ് ബിസിസിഐയുടെ പ്രഖ്യാപനം. അടുത്ത...

ലക്ഷദ്വീപിൽ അമുൽ ഔട്ട്ലെറ്റ് തുടങ്ങാൻ അനുമതി; പ്രതിഷേധങ്ങൾ വകവെക്കാതെ അഡ്‌മിനിസ്ട്രേഷൻ

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ പ്രതിഷേധം ശക്‌തമാവുകയാണ്. ഇതിനിടെ കവരത്തിയിൽ അമുൽ ഔട്ട്ലെറ്റ് തുടങ്ങാൻ അനുമതി നൽകിയിരിക്കുകയാണ് അഡ്‌മിനിസ്ട്രേഷൻ. ലക്ഷദ്വീപ് കോർപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ...

ലക്ഷദ്വീപ് വിഷയം; രാജ്യത്തെ മതേതര ശക്‌തികൾ അടിയന്തിരമായി ഇടപെടണമെന്ന് മഅ്ദനി

ബെംഗളൂരു: ലക്ഷദ്വീപ് ഭരണത്തിനായി കേന്ദ്രം ചുമതലപ്പെടുത്തിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തി പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മഅ്ദനി. വർഗീയ തിമിരം ബാധിച്ച...
- Advertisement -