Sat, Sep 19, 2026
42 C
Dubai

സ്‌പുട്നിക് 5 വാക്‌സിൻ; ആദ്യ ബാച്ച് ഹൈദരാബാദിൽ എത്തി

ന്യൂഡെൽഹി : രാജ്യത്ത് ഇനിമുതൽ കോവിഡ് പ്രതിരോധത്തിനായി റഷ്യൻ നിർമിത സ്‌പുട്നിക് വാക്‌സിനും. സ്‌പുട്നിക് 5 വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ന് ഇന്ത്യയിൽ എത്തി. ഹൈദരാബാദിലാണ് വാക്‌സിൻ എത്തിച്ചിരിക്കുന്നത്. 1,50,000  ഡോസ് വാക്‌സിനാണ്...

‘തിരഞ്ഞെടുപ്പ് ഫലങ്ങൾ കവർ ചെയ്യില്ല, കോവിഡ് വാർത്തകൾക്ക് പ്രാധാന്യം’; ടൈംസ് നൗ

മുംബൈ: നാളെ രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ പ്രഖ്യാപിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ കവർ ചെയ്യില്ലെന്ന് പ്രമുഖ വാർത്താ ചാനലായ ടൈംസ് നൗ. കോവിഡ് വാർത്തകൾക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും തിരഞ്ഞെടുപ്പ് വാർത്തകൾ ഫ്ളാഷ് ന്യൂസുകളായി...

ഇനിയും കണ്ണടക്കാനാവില്ല; ഡെൽഹിക്കുള്ള ഓക്‌സിജൻ വിഹിതം ഇന്ന് തന്നെ നൽകണമെന്ന് ഹൈക്കോടതി

ന്യൂഡെൽഹി: ഡെൽഹിയിലെ ആശുപത്രികൾക്കുള്ള ഓക്‌സിജൻ വിഹിതം ഇന്ന് തന്നെ നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ഡെൽഹി ഹൈക്കോടതി. ഡെൽഹിക്ക് അർഹതപ്പെട്ട 490 മെട്രിക് ടൺ ഓക്‌സിജൻ ഇന്ന് തന്നെ നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഇല്ലെങ്കിൽ...

ഡെൽഹിക്ക് നേരിയ ആശ്വാസം; ഓക്‌സിജൻ വിഹിതം വർധിപ്പിച്ച് കേന്ദ്രം

ന്യൂഡെൽഹി : ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്ന തലസ്‌ഥാന നഗരിക്ക് നേരിയ ആശ്വാസം. ഡെൽഹിക്ക് നിലവിൽ ലഭിക്കുന്ന ഓക്‌സിജൻ വിഹിതം വർധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഇനി മുതൽ 590 മെട്രിക് ടൺ ഓക്‌സിജൻ...

ഓക്‌സിജൻ ഉൽപാദനം വർധിപ്പിച്ച് റിലയൻസ്; ദിവസേന 1 ലക്ഷം പേർക്കുള്ളത് സൗജന്യം

മുംബൈ: മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്‌സിജന്റെ ഉൽപാദനം ദിവസേന 1000 മെട്രിക് ടൺ വർധിപ്പിച്ച് റിലയൻസ്. ജാംനഗറിലെ റിഫൈനറി- കം -പെട്രോകെമിക്കൽ കോംപ്ളക്‌സിലും മറ്റ് ഫാക്‌ടറികളിലുമായാണ് റിലയൻസ് പ്രതിദിനം 1000 മെട്രിക് ടൺ...

കോവിഡിന് എതിരെ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കണം; സോണിയാ ഗാന്ധി

ന്യൂഡെൽഹി: എല്ലാ രാഷ്‌ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ചശേഷം കോവിഡ് പ്രതിരോധത്തിന് ദേശീയ തലത്തിൽ ഒരു പദ്ധതി രൂപവൽക്കരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ ഉണർന്നു...

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രഖ്യാപിച്ച വിലക്കില്‍ ഇളവുകളുമായി അമേരിക്ക

വാഷിംഗ്‌ടണ്‍: കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു. യാത്രാവിലക്കില്‍ നിന്ന് വിദ്യാര്‍ഥികള്‍, സര്‍വകലാശാല അധ്യാപകര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവർക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. യുഎസ് സ്‌റ്റേറ്റ്...

ഓക്‌സിജൻ ക്ഷാമം രൂക്ഷമായി ഡെൽഹി; 8 പേർ കൂടി മരിച്ചു

ന്യൂഡെൽഹി : ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ഡെൽഹിയിൽ വീണ്ടും മരണം. ഡെൽഹിയിലെ ബത്ര ആശുപത്രിയിലാണ് ഓക്‌സിജൻ കിട്ടാതെ ചികിൽസയിൽ കഴിഞ്ഞിരുന്ന 8 പേർ മരണപ്പെട്ടത്. ഇതിൽ ഒരു ഡോക്‌ടറും ഉൾപ്പെടുന്നുണ്ട്. ഇന്ന് ഉച്ചക്ക്...
- Advertisement -