കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ക്രമക്കേട്; പ്രതിക്ഷേധം ശക്‌തമാകുന്നു
കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ബലക്ഷയത്തെ തുടർന്നുള്ള ക്രമക്കേടിൽ പ്രതിക്ഷേധം ശക്‌തമാകുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ക്രമക്കേടിൽ സമഗ്ര അന്വേഷണം വേണമെന്ന്...
ആദിവാസി പുനരധിവാസ പദ്ധതിക്ക് തുടക്കം; വീടുകൾ വാസയോഗ്യമല്ലെന്ന് ആക്ഷേപം
പാലക്കാട്: ജില്ലയിലെ ആദിവാസികളുടെ പുനരധിവാസ പദ്ധതിക്ക് തുടക്കം. മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിലെ ആദിവാസികളുടെ പുനരധിവാസ പദ്ധതിയാണ് തുടക്കമായത്. അതേസമയം, നിർമിക്കുന്ന വീടിന് വേണ്ടത്ര വിസ്‌തൃതി ഇല്ലെന്ന് ആരോപിച്ച് ആദിവാസി കുടുംബങ്ങൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. 410...
എൻഡോസൾഫാൻ നിർവീര്യമാക്കൽ; പ്രതിഷേധവുമായി ജനകീയ കൂട്ടായ്‌മ രംഗത്ത്
കാസർഗോഡ്: ജില്ലയിൽ അവശേഷിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കുന്നതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്‌മ രംഗത്ത്. ബാക്കിയുള്ള എൻഡോസൾഫാൻ നിർമാണ കമ്പനിക്ക് തന്നെ തിരിച്ച് കൊടുക്കണമെന്നും ജില്ലയിൽ നിർവീര്യമാക്കരുതെന്നും ആവശ്യപ്പെട്ടാണ് ജനകീയ കൂട്ടായ്‌മ രംഗത്തെത്തിയത്. ജില്ലയിലെ വിവിധ...
പേരാവൂർ ചിട്ടി തട്ടിപ്പ്; സൊസൈറ്റി സെക്രട്ടറി അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരായില്ല
കണ്ണൂർ: കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന കേസിൽ ചോദ്യം ചെയ്യലിനായി പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി സെക്രട്ടറി പിവി ഹരികുമാർ അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരായില്ല. സംഭവത്തിൽ കൂടുതൽ വിശദീകരണത്തിനായി ഇന്ന് അന്വേഷണ...
വ്യാജ ഡീസൽ ഉപയോഗം; കോഴിക്കോട്ടെ സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന
കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന. ജില്ലയിലെ ബസുകളിൽ വ്യാജ ഡീസലുകളുടെ ഉപയോഗം വർധിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഒരു ബസിൽ നിന്ന് വ്യാജമെന്ന് സംശയിക്കുന്ന ഇന്ധനം...
ജില്ലയിൽ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
മലപ്പുറം: ജില്ലയിലെ പുലാമന്തോൾ പാലത്തിന് സമീപത്ത് നിന്നും ഒന്നര കിലോഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്‌റ്റ് ചെയ്‌തു. പുലാമന്തോൾ ചെമ്മല സ്വദേശി മണ്ണേങ്ങൽ കണ്ണംതൊടി ഉമ്മറുൽ ഫാറൂഖ്(23) ആണ് അറസ്‌റ്റിലായത്. സിഐ സുനിൽ പുളിക്കൽ,...
പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചു; 4 പേർ അറസ്‌റ്റിൽ
കാസർഗോഡ്: 16കാരിയായ വിദ്യാർഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ച കേസിൽ 4 പേർ അറസ്‌റ്റിൽ. കാപ്പുവിലെ കെഎസ് ശരത് ഷെട്ടി, മാരുതി മജ്‌ഞുനാഥ്, ഇദായത്തുല്ല, ലോഡ്‌ജ് മാനേജർ സതീഷ് എന്നിവരാണ് അറസ്‌റ്റിലായത്. ബണ്ട്വാൾ സ്വദേശിനിയായ...
സഞ്ചാരികൾ എത്തിത്തുടങ്ങി; നീലഗിരിയിൽ വിനോദസഞ്ചാരം വീണ്ടും ഉണരുന്നു
വയനാട്: കോവിഡിനെ തുടർന്ന് പ്രതിസന്ധി നേരിട്ട നീലഗിരിയിലെ വിനോദസഞ്ചാരത്തിന് നിലവിൽ പുത്തൻ ഉണർവ്. കോവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെയും, നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ചു തുടങ്ങിയതോടെയും ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ സഞ്ചാരികൾ എത്തിത്തുടങ്ങി. കേരളം,...








































