ജില്ലയിലെ ജനവാസ മേഖലയിൽ കാട്ടാനശല്യം; വാഹനങ്ങളും തകർത്തു
പാലക്കാട്: ജില്ലയിലെ കൊട്ടേക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കനത്ത നാശനഷ്‌ടമുണ്ടാക്കി മടങ്ങി. പ്രദേശത്ത് പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ ആനകൾ തകർത്തു. കൂടാതെ കൃഷിയിടങ്ങളിൽ കയറി വിളകളും നശിപ്പിച്ചതായി നാട്ടുകാർ വ്യക്‌തമാക്കി.
ഇന്ന് പുലർച്ചയോടെയാണ്...
അതിർത്തി കടന്ന് മായം കലർന്ന പാൽ; ക്ഷീരവികസന വകുപ്പ് പരിശോധന തുടങ്ങി
പാലക്കാട്: മീനാക്ഷിപുരം അതിർത്തിയിൽ ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ തുടങ്ങി. ഓണ വിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് മായം കലർന്ന പാൽ എത്തുന്നത് തടയുന്നതിനാണ് പരിശോധനകൾ കർശനമാക്കിയത്. അതിർത്തിയിൽ വിജിലൻസ് നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്. ചിറ്റൂരിൽ...
നടപടിയെടുത്ത് പഞ്ചായത്ത്; അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടികൂടി തുടങ്ങി
കണ്ണൂർ: ജില്ലയിലെ എട്ടിക്കുളം, പാലക്കോട് മേഖലകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടികൂടി തുടങ്ങി. കാൽനട യാത്രക്കാർക്കും, വാഹന യാത്രക്കാർക്കും വലിയ രീതിയിൽ ബുദ്ധിമുട്ട് സൃഷ്‌ടിച്ചതിനെ തുടർന്ന് ഉയർന്ന പരാതിയിലാണ് ഇപ്പോൾ നടപടി...
ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആയവർ കൂട്ടത്തോടെ സ്വകാര്യ ലാബുകളിലേക്ക്
കുറ്റിപ്പുറം: ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചവർ സ്വകാര്യ ആശുപത്രികളിലും ലാബുകളിലും എത്തി വീണ്ടും പരിശോധന നടത്തുന്നതായി പരാതി. ആരോഗ്യവകുപ്പിന്റെ ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് സ്‌ഥിരീകരിച്ചവരാണ് കൂട്ടത്തോടെ സ്വകാര്യ ആശുപത്രികളിൽ എത്തി വീണ്ടും...
ബാണാസുര ടൂറിസം കേന്ദ്രം; ഇന്ന് മുതൽ പ്രവർത്തനം പുനഃരാരംഭിക്കും
വയനാട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിന് പിന്നാലെ ജില്ലയിലെ ബാണാസുര ഡാം ഹൈഡൽ ടൂറിസം കേന്ദ്രം ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. മൂന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ ഡാം സന്ദർശകർക്കായി തുറക്കുന്നത്....
കോവിഡ് വ്യാപനം; മുക്കം നഗരസഭയിലെ മൂന്ന് വാർഡുകൾ കൂടി കണ്ടെയ്‌മെന്റ് സോണായി
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മുക്കം നഗരസഭയിലെ മൂന്ന് വാർഡുകളെ കൂടി കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. പൂളപ്പൊയിൽ, കരിയാകുളങ്ങര, നടുകിൽ വാർഡുകളാണ് കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചത്. വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും...
അട്ടപ്പാടിയിലെ അതിക്രമം; ജില്ലാ പോലീസ് മേധാവി അന്വേഷിക്കും
ഷോളയൂർ: അട്ടപ്പാടിയിലെ ആദിവാസി ഊരിലുണ്ടായ പോലീസ് അതിക്രമത്തിൽ ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അഗളി എഎസ്‌പി പതം സിംഗ് അറിയിച്ചു. ആദിവാസി ബാലനെ മർദ്ദിച്ച സംഭവത്തിൽ ഷോളയൂർ സിഐക്കെതിരെ പരാതി കിട്ടിയിട്ടുണ്ടെന്നും...
7 പ്രദേശങ്ങളിൽ സമ്പൂർണ ആദ്യ ഡോസ് വാക്‌സിനേഷൻ നടത്തി വയനാട്
തിരുവനന്തപുരം: വയനാട് ജില്ലയിലെ 7 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിൽ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിൻ നൽകാൻ ആരോഗ്യവകുപ്പ് ലക്ഷ്യം വച്ച എല്ലാവർക്കും ആദ്യ ഡോസ് നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. വൈത്തിരി, തരിയോട്,...







































