മിൽമ പാലിൽ രാസവസ്‌തുക്കൾ; ആരോപണം വാസ്‌തവ വിരുദ്ധമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷൻ

By Trainee Reporter, Malabar News
Food Safety Commission
Ajwa Travels

കാസർഗോഡ്: മിൽമ പാലിൽ രാസവസ്‌തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം വാസ്‌തവ വിരുദ്ധമാണെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷൻ. ഇത് സംബന്ധിച്ച റിപ്പോർട് ഭക്ഷ്യസുരക്ഷാ കമ്മീഷൻ മനുഷ്യാവകാശ കമ്മീഷന് കൈമാറി. മിൽമ പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡും കാസ്‌റ്റിക് സോഡയും ചേർക്കുന്നുണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും ആരോപിച്ച് കാസർഗോഡ് സ്വദേശി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു.

പരാതിയെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ ഭക്ഷ്യസുരക്ഷാ കമ്മീഷനോട് വിശദീകരണം തേടി. പാൽ കേടാകാതിരിക്കാൻ രാസവസ്‌തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം അടിസ്‌ഥാന രഹിതമാണെന്നാണ് ഭക്ഷ്യസുരക്ഷാ കമ്മീഷൻ മറുപടി നൽകിയത്. മിൽമ പാൽ സംഭരിക്കുന്ന കാനുകൾ വൃത്തിയാക്കുന്നതിനായി വീര്യം കുറഞ്ഞ ഹൈഡ്രജൻ പെറോക്‌സൈഡും കാസ്‌റ്റിക് സോഡയും ഉപയോഗിക്കാറുണ്ട്.

എന്നാൽ, ഇത് പാലിൽ ഉപയോഗിക്കാറില്ല. രാസവസ്‌തുക്കൾ ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം നന്നായി കഴുകിയിട്ടാണ് കാനുകളിൽ വീണ്ടും പാൽ സംഭരിക്കുന്നതെന്നും കമ്മീഷൻ റിപ്പോർട് നൽകി. ഭക്ഷ്യസുരക്ഷാ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്‌ പരാതി തീർപ്പാക്കി.

Most Read: ഓസ്‌ട്രിയയിൽ നാലാംഘട്ട ലോക്ക്‌ഡൗൺ പ്രാബല്യത്തിൽ; നിയന്ത്രണങ്ങൾ കർശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE