ചെറുവത്തൂർ ഇഎംഎസ് കായിക അക്കാദമി നാളെ ഉൽഘാടനം ചെയ്യും

By Staff Reporter, Malabar News
cheruthoor=sports-academy
Ajwa Travels

കാസർഗോഡ്: ചെറുവത്തൂർ ഇഎംഎസ് കായിക അക്കാദമി 22ന് വൈകീട്ട്‌ അഞ്ചിന് ചീമേനി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിൽ മന്ത്രി ഇപി ജയരാജൻ ഉൽഘാടനം ചെയ്യും. മുൻ എംപി പി കരുണാകരൻ അക്കാദമി ജഴ്‌സി പ്രകാശനം ചെയ്യും. മുൻ എംഎൽഎ കെ കുഞ്ഞിരാമൻ ലോഗോ പ്രകാശനം ചെയ്യും. അക്കാദമി മെമ്പർഷിപ്പ് വിതരണം കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡണ്ട് കെ പി വൽസലൻ നിർവഹിക്കും.

കെ സുധാകരൻ കായിക പ്രതിഭകളെ ആദരിക്കും. പരിശീലകരെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് ഹബീബ്‌ റഹ്‌മാൻ ആദരിക്കും. കായിക അക്കാദമിയിലെ കുട്ടികളെ അണിനിരത്തിയുള്ള എയറോബിക്‌സ് ഡാൻസ്, ഡിസ്‌പ്ളേ എന്നിവ കോവിഡ് മാനദണ്ഡം പാലിച്ച് അവതരിപ്പിക്കും. ദേശീയ താരങ്ങളും പരിപാടിയിൽ പങ്കെടുക്കും. ജില്ല സംസ്ഥാന ടീമുകളിൽ ഇതിനകം നിരവധി താരങ്ങളെ സംഭാവന ചെയ്യാൻ അക്കാദമിക്ക് സാധിച്ചിട്ടുണ്ട്.

Read Also: ഇന്ന് ലോക മാതൃഭാഷാദിനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE