സിവിൽ സർവീസ് സ്വപ്‌നങ്ങൾക്ക് ചിറക്; വയനാട് ഉപകേന്ദ്രം യാഥാർഥ്യമായി

By News Desk, Malabar News
Ajwa Travels

കൽപറ്റ: സിവില്‍ സർവീസ് സ്വപ്‌നങ്ങള്‍ യാഥാർഥ്യമാക്കാൻ സ്‌റ്റേറ്റ് സിവില്‍ സർവീസ് ഉപകേന്ദ്രം ആരംഭിച്ചു. വയനാട് ഉപകേന്ദ്രത്തിന്റെ ഉൽഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെടി ജലീല്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കല്‍പ്പറ്റ എന്‍എംഎസ്‌എം ഗവ.കോളേജിലാണ് ഉപകേന്ദ്രം ആരംഭിച്ചത്.

ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങളും, കോഴ്‌സുകളും കുറവുള്ള വയനാട് ജില്ലയിൽ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്‌ഥ നിലനിൽക്കുന്നുണ്ട്. ഇത് ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് സിവിൽ സർവീസ് ഉപകേന്ദ്രം ആരംഭിച്ചത്. നിലവില്‍ ജില്ലയിലുള്ള കോളേജില്‍ കൂടുതല്‍ കോഴ്‌സുകളും അനുവദിച്ചിട്ടുണ്ട്. പുതിയ കോളേജുകളും കോഴ്‌സുകളും ആരംഭിക്കുന്നതിന് ഫലപ്രദമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്‌ഥാനത്തെ സാക്ഷരതാ നിരക്കും, ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണവും കൂടുതലാണെങ്കിലും മൽസര പരീക്ഷകളെ അഭിമുഖീകരിക്കുന്നവര്‍ കുറവാണ്. ഇത് പരിഹരിക്കുന്നതിനും പരീക്ഷകളില്‍ സംസ്‌ഥാനത്തിന്റെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനുമാണ് പിന്നോക്ക ജില്ലയായി വയനാട്ടില്‍ ഉപകേന്ദ്രം തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.

സിവില്‍ സർവീസ് ലഭിക്കുന്നവര്‍ പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി നല്‍കാന്‍ ശ്രദ്ധിക്കണമെന്നും, ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ സമയബന്ധിതമായി ആവശ്യങ്ങള്‍ നിറവേറ്റി നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദിവാസി ജനവിഭാഗങ്ങളും, തോട്ടം തൊഴിലാളികളും, ചെറുകിട കര്‍ഷകരും കൂടുതലുള്ള ജില്ലയില്‍ അവരുടെ മക്കള്‍ക്ക് സിവില്‍ സർവീസ് സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സിവില്‍ സർവീസ് ഉപകേന്ദ്രം സ്‌ഥാപിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സികെ. ശശീന്ദ്രന്‍ എംഎല്‍എ സമര്‍പ്പിച്ച കത്തിന്റെ അടിസ്‌ഥാനത്തിലാണ് ജില്ലയില്‍ ഉപകേന്ദ്രം യാഥാര്‍ത്ഥ്യമായത്.

എല്ലാ ഞായറാഴ്‌ചകളിലും, രണ്ടാം ശനിയാഴ്‌ചകളിലും രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് ക്‌ളാസുകൾ. ഒന്നാം വര്‍ഷ പരിശീലന ക്‌ളാസുകളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. 10,000 രൂപ ഫീസും 1,800 രൂപ ജിഎസ്‌ടിയും 2,000 രൂപ കോഷൻ ഡെപ്പോസിറ്റും 100 രൂപ സെസും ഉൾപ്പടെ 13,900 രൂപയാണ് ആദ്യ വർഷത്തെ കോഴ്‌സ് ഫീസ്.

ഓൺലൈൻ രജിസ്‌ട്രേഷനും ഫീസ് അടക്കുന്നതിനുമുള്ള സൗകര്യം www.ccek.org, www.kscsa.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2313065, 2311654, 828109886 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

Also Read: മലപ്പുറത്ത് രോഗവ്യാപനം ഉയരുന്നു; എല്ലാ സ്‌കൂളുകളിലും കർശന ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE