ഐഎൻഎൽ നേതൃ യോഗത്തിനിടെ തമ്മിലടി

By Staff Reporter, Malabar News
INL Meeting dispute

കൊച്ചി: ഐഎൻഎൽ നേതൃ യോഗത്തിനിടെ വാക്കുതർക്കവും കയ്യാങ്കളിയും. യോഗം പിരിച്ചുവിട്ടതായി ഒരു വിഭാഗം അറിയിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിലും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു വാക്കേറ്റവും സംഘർഷവും. യോഗം പിരിച്ചുവിട്ടതിനു പിന്നാലെ ഒരു വിഭാഗം പുറത്തെത്തി. ഇതിനിടെ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി.

പോലീസ് ഇടപെട്ടാണ് വലിയ സംഘർഷത്തിലേക്ക് പോകാതെ സ്‌ഥിതിഗതികൾ നിയന്ത്രിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് യോഗം നടന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്‌ഥാനം ലഭിച്ചത് മുതൽ ഐഎൻഎല്ലിൽ പൊട്ടിത്തെറികൾ ഉണ്ടായിരുന്നു. പിഎസ്‌സി അംഗത്വം വിൽപനയ്‌ക്ക് വെച്ചു എന്ന ആരോപണം കൂടി ഉയർന്നതോടെ പ്രശ്‌നം ഗുരുതരമായിരുന്നു.

Read Also: 240 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം സർക്കാർ ഉപേക്ഷിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE