സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഫലപ്രദം, പൂർണമായി ആശ്വസിക്കാനായിട്ടില്ല; മുഖ്യമന്ത്രി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപന തോതിലും കുറവുണ്ടായി. എന്നാൽ പൂർണമായി ആശ്വസിക്കാനുള്ള സാഹചര്യമായിട്ടില്ല. ടിപിആർ പത്തിന് താഴെ എത്തിക്കാനാണ് ശ്രമം. ടിപിആർ കൂടിയ സ്‌ഥലങ്ങളിൽ പരിശോധനകൾ കൂട്ടും. വാരാന്ത്യത്തിലെ സമ്പൂർണ ലോക്ക്ഡൗണിനോട് ജനം സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് വകഭേദങ്ങളെ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. കേരളത്തിൽ, വ്യാപനനിരക്ക് കൂടിയ ഡെൽറ്റ വൈറസ് വകഭേദമാണ് കൂടുതൽ കണ്ടുവരുന്നത്. മാസ്‌ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളിൽ വിട്ടുവീഴ്‌ച പാടില്ല. പുറത്തുപോകുന്നവർ വീട്ടിനുള്ളിലും മാസ്‌ക് ധരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Must Read: നെൻമാറയിൽ പെൺകുട്ടിയെ 10 വർഷം ഒളിവിൽ പാ‌‌ർപ്പിച്ച സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE