രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച് കളക്‌ടർ

By News Desk, Malabar News
Collector denies permission for Rahul Gandhi's program
Adeela Abdulla, Rahul Gandhi
Ajwa Travels

വയനാട്: രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് വയനാട് ജില്ലാ കളക്‌ടർ അദീലാ അബ്‌ദുള്ളയുടെ വിലക്ക്. വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി ഓൺലൈനായി ഉൽഘാടനം ചെയ്യാൻ നിശ്‌ചയിച്ച പരിപാടിക്കാണ് കളക്‌ടർ അനുമതി നിഷേധിച്ചത്. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതിയുടെ ഉൽഘാടന വിവരം സർക്കാരിനെ അറിയിച്ചില്ല എന്ന കാരണത്താലാണ് അനുമതി നൽകാതിരുന്നത്.

കൽപറ്റ മുണ്ടേരി ഗവ.സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിനായി എംഎസ്‌ഡിപി (MSDP-Multi Sectoral Development Programme) പദ്ധതി മുഖേന നിർമിച്ച പുതിയ കെട്ടിടങ്ങളുടെ ഉൽഘാടനമായിരുന്നു നടക്കേണ്ടിയിരുന്നത്. കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് എംഎസ്‌ഡിപിയിൽ ഉൾപ്പെടുത്തി 2017-2018 വർഷത്തി ൽ ഫണ്ട് അനുവദിക്കുകയും പിന്നീട് സംസ്‌ഥാന സർക്കാരിന്റെ വിഹിതവും ചേർത്ത് ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. മുണ്ടേരി സ്‌കൂളിൽ 2010 ൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗം നാളിതുവരെ ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്ന് വീണു കിട്ടിയ ക്ലാസ് മുറിയിലാണ് പ്രവർത്തിച്ചു കൊണ്ടിരുന്നത്. പണി പൂർത്തിയായ പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം രാഹുൽ ഗാന്ധി നിർവഹിക്കുമെന്ന് ഭാരവാഹികൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

അനുമതി നിഷേധിച്ചതിൽ യുഡിഎഫ്‌ നേതാക്കൾ കളക്‌ടറെ പ്രതിഷേധം അറിയിച്ചു. സർക്കാർ രാഹുൽ ഗാന്ധിയെ അപമാനിച്ചെന്ന് ഡിസിസി പ്രസിഡണ്ടും പറഞ്ഞു. ഗവൺമെന്റ് രാഷ്‌ട്രീയം കളിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE