രണ്ടാംഘട്ട തിരഞ്ഞെടുപ്പ്; കൊച്ചിയില്‍ കള്ളവോട്ട് ചെയ്‌തതായി പരാതി

By Team Member, Malabar News
Malabarnews_kochi election
Representational image
Ajwa Travels

കൊച്ചി : സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ കൊച്ചി കോര്‍പ്പറേഷനില്‍ കള്ളവോട്ട് ചെയ്‌തതായി പരാതി ഉയര്‍ന്നു. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ 16 ആം ഡിവിഷനിലാണ് കള്ളവോട്ട് നടന്നതായി പരാതി പുറത്തുവന്നത്.

ഇടക്കൊച്ചി സ്വദേശിയായ അജിത്ത് ഇന്ന് ഉച്ചയോടെ വോട്ട് ചെയ്യാനായി ബൂത്തിലെത്തിയപ്പോഴാണ് തന്റെ പേരില്‍ മറ്റാരോ വോട്ട് ചെയ്‌തതായി വ്യക്‌തമായത്. ഇതോടെയാണ് കള്ളവോട്ട് ചെയ്‌തതിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. വോട്ടര്‍ ഇതോടെ ബൂത്തില്‍ നിന്നും പുറത്തിറങ്ങാതെ നില്‍ക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പാണ് ഇന്ന് എറണാകുളം ജില്ലയില്‍ നടക്കുന്നത്. എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ 5 ജില്ലകളിലാണ് ഇന്ന് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം പോളിംഗ് 70 ശതമാനത്തിന് മുകളിലെത്തിയിട്ടുണ്ട്.

Read also : ആവേശം ചോരാതെ വോട്ടെടുപ്പ് തുടരുന്നു; രണ്ടാം ഘട്ട പോളിംഗ് 70 ശതമാനം പിന്നിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE