കൊച്ചി: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം. ആർബി ശ്രീകുമാർ അടക്കമുള്ള പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്‌റ്റിസ് അശോക മേനോന്റെ സിംഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ആർബി ശ്രീകുമാർ, വിജയൻ, ബിഎസ് ജയപ്രകാശ്, തമ്പി എസ് ദുർഗാനന്ദ എന്നിവർക്ക് വ്യവസ്‌ഥകളോടെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
കേസ് സിബിഐ കെട്ടിച്ചമച്ചതാണെന്ന് ആയിരുന്നു പ്രതികളുടെ വാദം. തങ്ങൾക്ക് പ്രായമായതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ജോലിയുടെ ഭാഗമായാണ് തങ്ങൾ പ്രവർത്തിച്ചതെന്നും പ്രതികൾ കോടതിയിൽ പറഞ്ഞു.
എന്നാൽ, ഗൂഢാലോചന കേസിന് പാകിസ്‌ഥാനുമായി ബന്ധമുണ്ടെന്നും രാജ്യ വിരുദ്ധ ഗൂഢാലോചനയാണ് നടന്നതെന്നും സിബിഐ വാദിച്ചു. രാജ്യാന്തര ബന്ധം തെളിയിക്കാൻ അറസ്‌റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും സിബിഐ കോടതിയെ അറിയിച്ചു. നമ്പി നാരായണൻ, ഫൗസിയ ഹസൻ, മറിയം റഷീദ എന്നിവരും കേസിൽ പ്രതികൾക്കെതിരെ കക്ഷി ചേർന്നിരുന്നു .
Also Read: ‘അക്രമങ്ങളെല്ലാം വീണാ ജോർജ് ചുമതലയേറ്റ ശേഷം’; കടുത്ത വിമർശനവുമായി ഐഎംഎ