കണ്ണൂർ: കണ്ണൂർ ചാലയിൽ പാചക വാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു. ചാല ബൈപ്പാസിൽ വച്ചാണ് അപകടമുണ്ടായത്. ലോറിയിൽ നിന്ന് വാതകം ചോരുന്നുണ്ട്. പോലീസും ഫയർഫോഴ്‌സും പ്രദേശത്ത് നിന്നും ആളുകളെ മാറ്റുകയാണ്. കൂടുതൽ പോലീസ് സംഭവ സ്‌ഥലത്തേക്ക് എത്തിയിട്ടുണ്ട്.
നേരത്തെ പാചകവാതക ലോറി മറിഞ്ഞ് വലിയ അപകടമുണ്ടായ അതേയിടത്തു തന്നെയാണ് ഇപ്പോഴും അപകടമുണ്ടായത്. നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞത്. അപകട സ്‌ഥലത്തേക്ക് ആളുകള്‍ പോകാതിരിക്കാന്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്. വാതകച്ചോര്‍ച്ച എത്രത്തോളം രൂക്ഷമാണെന്ന് ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ പരിശോധനയിലേ വ്യക്‌തമാവുകയുള്ളൂ.
Also Read: പോലീസ് വാഹനവുമായി യുവാവ് കടന്നുകളഞ്ഞ സംഭവം; ഡ്രൈവർക്ക് സസ്‌പെൻഷൻ