പുകയില ഉപയോഗം നിര്‍ത്താന്‍ ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗ് നൽകും; മുഖ്യമന്ത്രി

By Desk Reporter, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: പുകയില ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനായി ടെലി കണ്‍സള്‍ട്ടേഷന്‍ വഴി സൗകര്യമൊരുക്കി സംസ്‌ഥാന സര്‍ക്കാര്‍. ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിന് സജ്‌ജമാക്കിയ ‘ക്വിറ്റ് ലൈന്‍‘ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചു.

ആരോഗ്യ വകുപ്പിന് കീഴിലുള്ള ദിശ 1056, 104 എന്നീ നമ്പറുകള്‍ വഴി ഈ ക്വിറ്റ് ലൈനെ സമീപിക്കാം. ഇതിലൂടെ ഡോക്‌ടർമാരുടെയും സൈക്ക്യാട്രിസ്‌റ്റിന്റെയും സൈക്കോളജിസ്‌റ്റിന്റെയും സേവനങ്ങള്‍ ലഭ്യമാകും.

ആവശ്യമായ രോഗികള്‍ക്ക് ഫാര്‍മക്കോതെറാപ്പിയും നല്‍കുന്നതായിരിക്കും. ഇതുകൂടാതെ ഇ-സഞ്‌ജീവനി പദ്ധതി വഴിയും പുകയില ഉപയോഗം നിര്‍ത്തുന്നതിന് ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യം ആരംഭിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

National News:  ഇന്ത്യയിൽ 5ജി നടപ്പാക്കരുത്; ഹരജിയുമായി നടി ജൂഹി ചൗള

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE