കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം റോഡ് ഉടൻ നന്നാക്കും; മന്ത്രി മുഹമ്മദ് റിയാസ്

By Desk Reporter, Malabar News
Controversial order quashed
Ajwa Travels

തിരുവനന്തപുരം: കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം റോഡ് ഉടൻ നന്നാക്കുമെന്ന് സംസ്‌ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. രൂക്ഷമായ കടലാക്രമണം നേരിട്ട ശംഖുമുഖത്ത് സന്ദർശനം നടത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“അടിയന്തരമായി റോഡ് നന്നാക്കാനുള്ള പ്രവർത്തനം തുടങ്ങും. വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. നഷ്‌ടങ്ങൾ കണക്കാക്കുന്നതിനാണ് നേരിട്ട് സന്ദർശനം നടത്തിയത്,”- മന്ത്രി പറഞ്ഞു.

18 മീറ്റർ വീതിയിലും 50 മീറ്റർ നീളത്തിലുമാണ് ശംഖുമുഖത്തെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന റോഡ് തകർന്നത്. ഗതാഗത മന്ത്രിയും സ്‌ഥലം എംഎൽഎയുമായ ആന്റണി രാജു, തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പടെയുള്ളവരും മന്ത്രി മുഹമ്മദ് റിയാസിനൊപ്പം ഉണ്ടായിരുന്നു.

Also Read:  നിയന്ത്രണങ്ങളിൽ ഇളവ്; പുതിയ പരിഷ്‌കാരങ്ങൾക്ക് എതിരെ ലക്ഷദ്വീപിൽ പ്രതിഷേധം ശക്‌തമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE