ഒമാനിൽ കോവിഡ് ആശങ്ക തുടരുന്നു; 24 മണിക്കൂറിൽ 2,034 രോഗബാധിതർ

By Team Member, Malabar News
oman covid
Representational image
Ajwa Travels

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിലും ഒമാനിൽ കോവിഡ് കേസുകളിൽ വർധന. 2,034 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2,52,609 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ 41 പേരാണ് രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചത്.

നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 2,782 ആണ്. കൂടാതെ ആകെ രോഗബാധിതരിൽ 2,21,250 പേരും കോവിഡ് മുക്‌തരാകുകയും ചെയ്‌തു. 87.6 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തിനിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ 209 കോവിഡ് രോഗികളെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം 1,517 ആയി ഉയർന്നു. ഇവരിൽ 413 പേർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുകയാണ്.

Read also : മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE