കോഴിക്കോട്ട് മൂന്ന് കോവിഡ് മരണം കൂടി

By Desk Reporter, Malabar News
covid death_2020 Sep 13
Representational Image
Ajwa Travels

കോഴിക്കോട്: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മൂന്നു പേർ കൂടി മരിച്ചു. കണ്ണൂര്‍ എടക്കാട് സ്വദേശി പ്രമോദ്, കണ്ണൂര്‍ ചാലക്കര സ്വദേശി അഹമ്മദ്, വടകര പുതുപ്പണം സ്വദേശി അബ്‌ദുൾ കരീം എന്നിവരാണ് മരിച്ചത്. പ്രമോദ് കരൾ രോഗത്തിന് ദീർഘകാലമായി ചികിത്സയിലായിരുന്നു. അഹമ്മദും അബ്‌ദുൾ കരീമും വൃക്കരോ​​ഗികളായിരുന്നു.

ഇന്ന് 14 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സർക്കാർ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 439 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനക്ക് ശേഷം സ്ഥിരീകരിക്കുമെന്നും സർക്കാർ അറിയിച്ചു.

Related News:  രോഗമുക്തി 1885, സമ്പര്‍ക്ക രോഗികള്‍ 2921, ആകെ രോഗബാധ 3139

ജില്ലയിൽ ഇന്ന് 399 പേർക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്, 128 പേർ രോ​ഗമുക്തി നേടി. അതേസമയം, സംസ്ഥാനത്ത് ആകെ ഇന്ന് റിപ്പോർട്ട് ചെയ്‍തത് 3139 കേസുകളാണ്. ഇതിൽ 2921 പേർ സമ്പർക്ക രോ​ഗികളാണ്. 1885 പേർ ഇന്ന് രോ​ഗമുക്തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE