ജില്ലയില്‍ മൂന്ന് കോവിഡ് മരണം കൂടി

By News Desk, Malabar News
covid death in kannur
sahir, ashiq, annamma
Ajwa Travels

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാനൂര്‍, പായം, കക്കാട് സ്വദേശികളാണ് മരിച്ചത്. മരണപ്പെട്ടവരില്‍ പാനൂര്‍ കൂറ്റേരി കല്ലില്‍ പരേതനായ മമ്മുവിന്റെ മകന്‍ മുഹമ്മദ് സാഹിര്‍ (45) പത്ത് ദിവസം മുമ്പാണ് ദുബായില്‍ നിന്ന് എത്തിയത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിതീകരിച്ചത്. ഭാര്യ: സഹീന, മക്കള്‍: ഫാമിയ സന, സിയ മഹറിന്‍, നൈസ ഫാത്തിമ. കോവിഡ് മാനദണ്ഡം പാലിച്ച് പാനൂര്‍ ജമാഅത്ത് പള്ളിയില്‍ ഖബറടക്കി.

പായം പഞ്ചായത്ത് അളപ്ര വാര്‍ഡില്‍ പെട്ട പുതുശ്ശേരി കുന്നുംപുറത്ത് അന്നമ്മ (90) ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.ഇരുട്ടി താലൂക്ക് ആശുപത്രിയിലും അഞ്ചരക്കണ്ടിയിലെ കോവിഡ് ആശുപത്രിയിലും ചികിത്സയിലായിരുന്ന ഇവരെ രോഗം കൂടിയത് കൊണ്ട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. ഇവരുടെ മൂന്ന് മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമടക്കം 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഭര്‍ത്താവ്: പരേതനായ ആന്റണി.

കക്കാട് ഇടച്ചേരി ജമീലാസില്‍ പി.എ ആഷിക്ക് (40) ഇന്നലെ വൈകിട്ടാണ് മരിച്ചത്. മാതാവ്: ജമീല, പിതാവ്: ഹക്കീം, ഭാര്യ: സഹീറ, മക്കള്‍: ആദില്‍, അദിനാന്‍, അഫലഹ്.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 28 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE