കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ല; ബിജെപി നേതാവിനെതിരെ കേസ്

By Syndicated , Malabar News
BJP_Malabar news
Ajwa Travels

ഇന്‍ഡോര്‍: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ മധ്യപ്രദേശിലെ ബി ജെ പി നേതാവായ ദിനേഷ് ഭാവ്സറിനെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം സാന്‍വര്‍ തെഹ്സിലില്‍ വെച്ച് നടന്ന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ റോഡ് ഷോക്കിടെ ആയിരുന്നു സംഭവം. റോഡ് ഷോയില്‍ അഞ്ച് വാഹനങ്ങള്‍ക്ക് മാത്രമാണ് പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഇത് ലംഘിച്ച് 20-25 വാഹനങ്ങളുമായി റോഡിലിറങ്ങിയെന്നാണ് കേസ്. അണികള്‍ തമ്മില്‍ സാമൂഹിക അകലം പാലിച്ചിരുന്നില്ലെന്നും ഭൂരിഭാഗം പേരും മാസ്‌കുകള്‍ ധരിക്കാതെയാണ് റാലിയില്‍ പങ്കെടുത്തതെന്നും പൊലീസ് പറഞ്ഞു. ഇദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read also: കമല്‍ നാഥ്; വിവാദ പരാമര്‍ശത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE