കോവിഡ് കൂട്ടപരിശോധന; ഫലം ഇന്ന്

By Desk Reporter, Malabar News
covid test
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് രണ്ട് ദിവസം നടത്തിയ കൂട്ടപരിശോധനയുടെ ഫലം ഇന്ന് പുറത്തുവരും. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നേക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷം പരിശോധനകൾ ലക്ഷ്യമിട്ട് സംസ്‌ഥാന സർക്കാർ നടത്തിയ കൂട്ടപരിശോധനയിൽ മൂന്ന് ലക്ഷത്തിലധികം പരിശോധനകൾ നടത്താൻ ആയെന്നാണ് പുറത്ത് വരുന്ന കണക്കുകൾ.

കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോടാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത്. എറണാകുളത്ത് 36,671ഉം തിരുവനന്തപുരത്ത് 29,008 പരിശോധനകളും നടന്നു. ആദ്യ ദിവസം ശേഖരിച്ച 1,35,159 സാമ്പിളിൽ 81,211 സാമ്പിളിന്റെ പരിശോധനാ ഫലം മാത്രമാണ് പുറത്ത് വന്നത്. ഇതിൽ 13835 പേർക്ക് രോഗം സ്‌ഥിരീകരിച്ചിരുന്നു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ആയി ഉയർന്നു.

ഇന്നും നാളെയുമായി കൂടുതൽ പരിശോധനാ ഫലം പുറത്തുവരുമ്പോൾ രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. രോഗ വ്യാപനം തീവ്രമാകുന്ന പശ്‌ചാത്തലത്തിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രങ്ങൾ കൊണ്ടുവരാനും സർക്കാർ ആലോചിക്കുന്നുണ്ട്.

Also Read:  സംസ്‌ഥാനത്ത് ന്യുമോണിയ രോഗത്തിനുള്ള മരുന്നിന് കടുത്ത ക്ഷാമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE