കോവിഡ് മരണനിരക്ക് കൂടുന്നു; കേരളം സൂക്ഷിക്കണമെന്ന് കേന്ദ്രനിർദ്ദേശം

By News Desk, Malabar News
world- covid
Representational image
Ajwa Travels

ന്യൂഡെൽഹി: കേരളത്തിൽ കോവിഡ് പ്രതിവാര മരണനിരക്ക് കൂടിയിട്ടുണ്ടെന്ന് കേന്ദ്രം. ഒമൈക്രോൺ ഭീഷണിയുടെ സാഹചര്യത്തിൽ നടപടികൾ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് കത്തയച്ചു. നവംബർ 26ന് അവസാനിച്ച ആഴ്‌ചയിൽ 1,890 മരണം റിപ്പോർട് ചെയ്‌ത സ്‌ഥാനത്ത് കഴിഞ്ഞ ആഴ്‌ച 2,118 ആയി. 4 ജില്ലകളിൽ മരണനിരക്ക് ഗണ്യമായി ഉയർന്നിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ നവംബർ 26 മുതൽ ഡിസംബർ 2 വരെ യഥാക്രമം 128,109 എന്നിങ്ങനെയാണ് മരണം. ഇതിനു തൊട്ടു മുൻപുള്ള ആഴ്‌ച ഇത് യഥാക്രമം 1270 ആയിരുന്നു. കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിലും പ്രതിവാര മരണം കൂടുന്നു.

കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണവും വലിയതോതിലുണ്ടെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി; ഒരുമാസത്തിനിടെ, 1.71 ലക്ഷം പുതിയ കേസുകൾ. രാജ്യത്തെ ആകെ കേസുകൾ പരിഗണിച്ചാൽ 55.8% കേരളത്തിൽ നിന്നാണ്. കേരളത്തിലെ 13 ജില്ലകളിലും പ്രതിവാര കേസ് കൂടുതലാണ്. കോവിഡ് സ്‌ഥിരീകരണ നിരക്കിലും സമാന വർധന കാണാം. പോസിറ്റീവാകുന്ന കേസുകൾ സമയബന്ധിതമായി ജനിതക ശ്രേണീകരണത്തിന് അയക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

Also Read: കടയ്‌ക്കാവൂർ പോക്‌സോ കേസ്; അമ്മയെ കുറ്റവിമുക്‌തയാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE