കോവിഡ്; സൗദിയിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 9,000 കടന്നു

By News Desk, Malabar News
Ajwa Travels

ജിദ്ദ: സൗദിയിൽ നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 9,000 കടന്നു. രാജ്യത്ത് 1,157 പുതിയ കേസുകൾ കൂടി റിപ്പോർട് ചെയ്‌തതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,42,071 ആയി. 987 പേരാണ് ഇന്ന് രോഗമുക്‌തി നേടിയത്. പുതുതായി 15 മരണങ്ങളും റിപ്പോർട് ചെയ്‌തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,264 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിൽസയിലുള്ളവരിൽ 1,334 പേരുടെ നില ഗുരുതരമാണ്. ചികിൽസയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96.29 ശതമാനവും മരണനിരക്ക് 1.64 ശതമാനവുമാണ്.

Also Read: രോഗവ്യാപനം കുറക്കാൻ ലോക്ക്ഡൗൺ സഹായിച്ചു; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE