പോലീസുകാർക്കിടയിലെ കോവിഡ് വ്യാപനം; തലസ്‌ഥാന നഗരിയിൽ വർധന

By Team Member, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് തലസ്‌ഥാന നഗരിയിൽ പോലീസുകാർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നതായി കണ്ടെത്തൽ. നിലവിൽ ജില്ലയിൽ 2 എസ്‌ഐമാർ ഉൾപ്പടെ 25 പോലീസുകാർക്ക് കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ, ഇവ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പോലീസുകാർ മുൻപന്തിയിൽ തന്നെ നിൽക്കേണ്ടതുണ്ട്.

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ പോലീസുകാർക്കിടയിൽ രോഗം വ്യാപിക്കുന്നത് വളരെയധികം കുറവായിരുന്നു. തിരുവനന്തപുരം അടക്കം എല്ലാ ജില്ലകളിലും പോലീസുകാർക്കിടയിലെ രോഗവ്യാപനത്തോത് കുറവായിരുന്നു. എന്നാൽ തിരുവനന്തപുരം ജില്ലയിൽ ഈ ആഴ്‌ചയോടെയാണ് കൂടുതൽ പോലീസുകാരിൽ രോഗം സ്‌ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയിലെ പേരൂർക്കടയിൽ മാത്രം 12 പോലീസുകാർക്കാണ് കോവിഡ് ബാധിച്ചത്. കൂടാതെ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ 7 പേര്‍ക്കും കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ 6 പേര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. പോലീസുകാർക്കിടയിൽ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ യഥാക്രമം പാലിക്കുന്നതിൽ തടസങ്ങൾ ഉണ്ടാകുന്നുണ്ട്.

രോഗ ബാധിതരാകുന്നവരുമായി സമ്പർക്കത്തിൽ വരുന്ന മറ്റ് പോലീസുകാരെ ക്വാറന്റെയ്‌നിൽ വിടുന്ന പതിവും ഇല്ലെന്ന് പോലീസുകാർ ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവിൽ ജോലിഭാരം കൂടിയതിനാൽ തന്നെ പോലീസുകാരെ ക്വാറന്റെയ്‌നിൽ വിടുന്നത് ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ എണ്ണത്തെ വലിയ രീതിയിൽ ബാധിക്കും. ഇക്കാരണത്താലാണ് ക്വാറന്റെയ്‌നിൽ വിടുന്ന പതിവ് ഒഴിവാക്കിയതെന്ന് പോലീസുകാർ വ്യക്‌തമാക്കുന്നു.

Read also : സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് മാർക്ക് നിർണയം; മാർഗനിർദ്ദേശം 2 ദിവസത്തിനകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE