ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കണം; സിപിഐഎം കേന്ദ്രകമ്മിറ്റി

By Syndicated , Malabar News
CPIM CENTRAL COMMITTEE
Ajwa Travels

ന്യൂഡെല്‍ഹി: കേരളത്തിലെ ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്. നിലവില്‍ കേരളത്തിലെ മുസ്‌ലിം മേഖലകളിലെ മധ്യവര്‍ഗ വിഭാഗം പാര്‍ട്ടിയോട് കൂടുതല്‍ അടുത്തിട്ടുണ്ടെന്നും അവരില്‍ നിന്ന് മികച്ച കേഡര്‍മാരെ കണ്ടെത്തി ആ പ്രദേശങ്ങളില്‍ പാര്‍ട്ടി വളര്‍ത്തണമെന്നും നിർദ്ദേശമുണ്ട്.

കേരളത്തിൽ ബിജെപിക്ക് സീറ്റുകളൊന്നും നേടാൻ സാധിച്ചില്ലെങ്കിലും പാര്‍ട്ടി ദുര്‍ബലമായെന്ന് കരുതാന്‍ പാടില്ലെന്നും ഒമ്പത് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്‌ഥാനത്ത്‌ എത്തിയെന്ന കാര്യം സൂക്ഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. സാധാരണ ജനങ്ങളെ കൂടുതലായി പാർട്ടിയിലേക്ക് ആകര്‍ഷിക്കണം. ഇത്തവണ പലയിടത്തും ബിജെപിയോട് അടുപ്പം തോന്നാത്തവരുടെ വോട്ടുകള്‍ യുഡിഎഫിലേക്കാണ് പോയതെന്നും അത്തരം വോട്ടുകള്‍ തിരികെ പിടിക്കാന്‍ ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2006ൽ പാര്‍ട്ടി നേടിയ വിജയം താരതമ്യം ചെയ്യുമ്പോൾ 2021 ആയപ്പോഴേക്കും വോട്ട് വിഹിതത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും ഇക്കാര്യം ഗൗരവതരമായി പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ പാര്‍ലമെന്ററി വ്യാമോഹം കൂടിയെന്നതിന് തെളിവാണ് കുറ്റ്യാടി, പൊന്നാനി എന്നിവിടങ്ങളില്‍ പാര്‍ട്ടി അണികള്‍ നടത്തിയ പരസ്യ പ്രകടനം. ഇത്തരം നടപടികൾ തിരുത്തി തന്നെ പോകണം.

തുടര്‍ഭരണം വന്നതെങ്ങനെയെന്ന വിശകലനവും കേന്ദ്രകമ്മിറ്റി നടത്തി. ബിജെപി-ആര്‍എസ്എസ് ഭീഷണിക്കെതിരായ പോരാട്ടവും യുഡിഎഫിന്റെ അവസരവാദവും പാർട്ടിക്ക് ഗുണകരമായി. കേരള കോണ്‍ഗ്രസ്-എമ്മിനും എല്‍ജെഡിക്കും പ്രവേശനം നല്‍കി ഇടതുമുന്നണി വികസിപ്പിച്ചു. കൂടാതെ ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാക്കാൻ ഇടതുപക്ഷത്തിന് സാധിച്ചു.

സാമൂഹിക സുരക്ഷാ പരിപാടികളുടെ മികച്ച നിര്‍വഹണവും വിവേചനമില്ലാതെ എല്ലാ വിഭാഗങ്ങള്‍ക്കും ഉറപ്പാക്കിയ സുരക്ഷയും സംസ്‌ഥാനത്ത്‌ വോട്ടിനെ സ്വാധീനിച്ചു. ഇത്തരം കാര്യങ്ങള്‍ തുടര്‍ന്നും മാറ്റമില്ലാതെ പിന്തുടരണമെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

Read also: കോവിഡ് വ്യാപനം; കേരള യാത്ര ഒഴിവാക്കാൻ നിർദ്ദേശവുമായി ലക്ഷദ്വീപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE