സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ജലീലിന്റെ ചോദ്യം ചെയ്യൽ ചർച്ചയാകും

By Desk Reporter, Malabar News
CPM-secretariat meetting today
Ajwa Travels

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മന്ത്രി കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്‌തതും മന്ത്രി കടകംപളളിക്ക് എതിരെ ഉയർന്ന പുതിയ ആക്ഷേപങ്ങളും അടക്കം ചർച്ചയായേക്കും. ഒപ്പം കോടിയേരിയുടെ മകൻ ബിനീഷിനെ മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്‌തതും ജയരാജന്റെ മകൻ ജയ്സണെതിരായ ആരോപണങ്ങളും ചർച്ചയാകാനാണ് സാധ്യത.

ക്വാറന്റൈൻ പൂർത്തിയാക്കിയ നേതാക്കൾ യോ​ഗത്തിൽ പങ്കെടുക്കും. എന്നാൽ കോവിഡ് ചികിത്സയിൽ തുടരുന്ന ഇ പി ജയരാജൻ ഇന്ന് പങ്കെടുക്കില്ല.

National News:  മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റിയ നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു

ഇന്ന് വൈകിട്ട് എൽഡിഎഫും യോഗം ചേരും. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും സർക്കാർ നേട്ടങ്ങളുടെ പ്രചാരണ പരിപാടികളുമാണ് യോ​ഗത്തിലെ പ്രധാന അജണ്ട. കേരള കോൺഗ്രസ് ജോസ് പക്ഷത്തോടുള്ള സമീപനവും ചർച്ചയാകും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE