‘ഒരേ ഒരു റൊണാള്‍ഡോ’; നൂറ്റാണ്ടിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട് ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ

By Staff Reporter, Malabar News
globe soccer award2021
Ajwa Travels

ഗ്‌ളോബ് സോക്കര്‍ അവാര്‍ഡില്‍ ഈ നൂറ്റാണ്ടിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട് ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ. 2000നു ശേഷം ഇതുവരെയുള്ള പ്രകടനങ്ങള്‍ വിലയിരുത്തിയാണ് നൂറ്റാണ്ടിലെ മികച്ച താരമായി ലോകോത്തര ഫുട്‌ബോളര്‍ റൊണാള്‍ഡോയെ തിരഞ്ഞെടുത്തത്.

ബാഴ്‌സിലോണയുടെ ലയണല്‍ മെസി, ലിവര്‍പൂള്‍ താരം മുഹമ്മദ് സാലാ, മുന്‍താരം റൊണാള്‍ഡീഞ്ഞോ എന്നിവരെ പിന്തള്ളിയാണ് റൊണാള്‍ഡോ നേട്ടം കൈവരിച്ചത്.

ക്രിസ്‌റ്റിയാനോക്ക് പ്‌ളെയര്‍ ഓഫ് ദി സെഞ്ചുറി ഗ്‌ളോബ് സോക്കര്‍ അവാര്‍ഡ് സമ്മാനിച്ചതായി ദുബായി സ്‌പോര്‍ട്‌സ് കൌണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂം ട്വീറ്റ് ചെയ്‌തു.

ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുടെ മുന്‍ ക്‌ളബ്ബായ റയല്‍ മാഡ്രിഡാണ് നൂറ്റാണ്ടിലെ ഏറ്റവും മികച്ച ക്‌ളബ്. നൂറ്റാണ്ടിലെ ഏറ്റവും മികച്ച പരിശീലകനായി പെപ് ഗ്വാര്‍ഡിയോളയെയും ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമായി ബയേണ്‍ സ്‌ട്രൈക്കര്‍ ലെവന്‍ഡൊസ്‌കിയെയും തിരഞ്ഞെടുത്തു. ബയേണ്‍ പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്കാണ് ഈ വര്‍ഷത്തെ മികച്ച കോച്ച്.

Read Also: കര്‍ഷകര്‍ ദൈവത്തിന്റെ അവതാരങ്ങള്‍, ബിജെപി അവരെ കോപാകുലരാക്കരുത്; സമാജ്‌വാദി പാര്‍ട്ടി നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE