കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം

By Staff Reporter, Malabar News
MALABARNEWS-KARIYATHUM
Kariyathumpara
Ajwa Travels

കൂരാച്ചുണ്ട്: കോഴിക്കോട് കരിയാത്തുംപാറ വിനോദ സഞ്ചാര മേഖലയില്‍ അടിക്കടി ഉണ്ടാവുന്ന അപകട മരണങ്ങളും, ദുരന്തങ്ങളും കണക്കിലെടുത്ത് പ്രദേശത്ത് ശക്‌തമായ സുരക്ഷാ സംവിധാനം ഒരുക്കാന്‍ തീരുമാനമായി. പഞ്ചായത്തും ജനമൈത്രി പോലീസും ജലസേചന വകുപ്പുമായി സഹകരിച്ചാണ് പുതിയ സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നത്.

രക്ഷാ പ്രവര്‍ത്തനത്തില്‍ വിദഗ്‌ധപരിശീലനം നേടിയ കൂരാച്ചുണ്ടിലെ അമീന്‍ റെസ്‌ക്യൂ ടീമിലെ അംഗങ്ങളുടെ സേവനം കൂടി ഇതിനായി പ്രയോജനപ്പെടുത്തും. ദിവസേന നൂറു കണക്കിന് പേരാണ് കരിയാത്തുംപാറ സന്ദര്‍ശിക്കാന്‍ എത്തുന്നത്. എന്നാല്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ വന്‍ സുരക്ഷാ ഭീഷണിയാണ് ഇവിടെയുള്ളത്.

പെരുവണ്ണാമൂഴി, കരിയാത്തുംപാറ സംരക്ഷണ ഭിത്തികള്‍ക്കായി ജലസേചന വകുപ്പ് 1.25 കോടി രൂപയോളം വകയിരുത്തി. ഇതിന്റെ പണിയും ആരംഭിച്ചു കഴിഞ്ഞു. അതിനൊപ്പം മേഖലയിലെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുക, ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വകുപ്പിന് കീഴില്‍ തന്നെ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ രൂപവല്‍ക്കരിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

Read Also: സംസ്‌ഥാനത്ത് കോളേജുകള്‍ തുറക്കാന്‍ ആലോചന തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE