ഹൈഡ്രജൻ ബലൂണുകളിൽ കെട്ടി വളർത്തുനായയെ പറപ്പിച്ചു; യൂട്യൂബർ അറസ്‌റ്റിൽ

By Desk Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ഹൈഡ്രജൻ ബലൂണുകളിൽ കെട്ടി വളർത്തുനായയെ പറപ്പിച്ച ഡെൽഹിയിലെ യൂട്യൂബറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഗൗരവ് എന്ന യുവാവാണ് തന്റെ വളർത്തുനായയെ ഇത്തരത്തിൽ പറപ്പിച്ചത്. ഇയാളുടെ യുട്യൂബ് ചാനലായ ‘ഗൗരവ് സോണി’ൽ സംഭവത്തിന്റെ വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോക്കെതിരെ വ്യാപക വിമർശനം ഉയർന്ന പശ്‌ചാത്തലത്തിലാണ് വിവിധ വകുപ്പുകൾ ചുമത്തി തെക്കൻ ഡെൽഹിയിലെ മാൽവിയ നഗർ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌.

ഒരു പാർക്കിൽ വച്ചാണ് വളർത്തുനായയുടെ മുതുകിൽ ഹൈഡ്രജൻ ബലൂണുകൾ കെട്ടി പറത്തി വിട്ടത്. നായയുടെ മുതുകിൽ ഹൈഡ്രജൻ ബലൂണുകൾ കെട്ടിയതിന് ശേഷം അതിനെ ഓടിക്കുന്നത് വീഡിയോയിൽ കാണാം. ഇങ്ങനെ ഓടുമ്പോൾ നായ പൊങ്ങിപ്പറക്കുന്നത് കാണാൻ കഴിയുമെന്ന കമന്ററിയോടെയാണ് ഇയാൾ വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌.

ഇതേ വീഡിയോയിൽ തന്നെ, യൂട്യൂബർ ജീപ്പിന് മുകളിൽ ഇരുന്ന് നായയെ അടുത്തുള്ള ഫ്ളാറ്റിന്റെ ബാൽക്കണിയിലേക്ക് പറത്തി വിടുന്നതും കാണാം. വീഡിയോ യൂട്യൂബിൽ പങ്കുവച്ചതോടെ ഇയാൾക്കെതിരെ പ്രതിഷേധം ഉയർന്നു.

ഇതിന് പിന്നാലെ സംഭവത്തിൽ മാപ്പ് പറഞ്ഞ് ഇയാൾ മറ്റൊരു വീഡിയോ പോസ്‌റ്റ് ചെയ്‌തിരുന്നു. എല്ലാവിധ സുരക്ഷാ മുൻകരുതലും എടുത്തിരുന്നെന്നും വീഡിയോ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ഇയാൾ പറഞ്ഞു.

Most Read:  വില്ലേജ് ഓഫിസുകൾ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും; മന്ത്രി കെ രാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE