ചൊവ്വാഴ്‌ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഒഴിവാക്കണം; ഡിജിപി

By News Desk, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: വോട്ടെണ്ണലിനോട് അനുബന്ധിച്ച് ചൊവ്വാഴ്‌ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഹൈക്കോടതി വിലക്കിയ സാഹചര്യത്തിൽ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാരോടും ആവശ്യപ്പെട്ടു.

ജില്ലാ പോലീസ് മേധാവിമാര്‍ ഉള്‍പ്പെടെയുളള ഫീല്‍ഡ് ഓഫീസര്‍മാര്‍ ഇന്ന് മുതല്‍ പോലീസ് നടപടികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കും. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്.

പ്രധാന സ്‌ഥലങ്ങളില്‍ പോലീസിന്റെ അര്‍ബന്‍ കമാന്റോ വിഭാഗത്തിന്റെ സേവനം ലഭ്യമാക്കാന്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് ഡിഐജിക്ക് നിര്‍ദ്ദേശം നല്‍കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഡിസാസ്‌റ്റര്‍ മാനേജ്മെന്റ് ആക്റ്റ്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ്, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ക്ക് ചൊവ്വാഴ്‌ച വരെ പ്രാബല്യമുണ്ടായിരിക്കും.

കോടതിവിധിയുടെ അടിസ്‌ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന ഈ നിയന്ത്രണങ്ങളെക്കുറിച്ച് സ്‌ഥാനാര്‍ഥികളെയും രാഷ്‌ട്രീയ പാര്‍ട്ടികളെയും മറ്റും ബോധവാന്‍മാർ ആക്കണമെന്നും സംസ്‌ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE